728-pixel-x-90-2-learn
728-pixel-x-90
<< >>

ചൊവ്വാഴ്ച കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത

ടൊറന്റോ: ചരിത്രത്തിലെ ഏറ്റവും താപനില കൂടിയ ഫെബ്രുവരി 28 രേഖപ്പെടുത്തിയതിന് പിന്നാലെ ടൊറന്റോയെ കാത്തിരിക്കുന്നത് കനത്ത മഞ്ഞുവീഴ്ച. ചൊവ്വാഴ്ച ടൊറണ്ടോയിലും ഒണ്ടാരിയോയുടെ തെക്കന്‍ മേഖലകളിലും 15 മുതല്‍ 30 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച ഉണ്ടായേക്കുമെന്ന് എന്‍വയേണ്‍മെന്‍റ് കാനഡയുടെ മുന്നറിയിപ്പ്. ഏതൊക്കെ പ്രദേശങ്ങളിലാകും കൂടുതല്‍ മഞ്ഞുവീഴ്ച എന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിഞ്ഞിട്ടില്ല.

ചൊവ്വാഴ്ച ഉച്ചയോടെ ആരംഭിക്കുന്ന മഞ്ഞുവീഴ്ച രാത്രി ശക്തമാകും.

അമേരിക്കയുടെ തെക്കന്‍ഭാഗത്ത്‌ രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് മഞ്ഞുവീഴ്ചയ്ക്ക് കാരണം. കഴിഞ്ഞയാഴ്ച സമാനമായ ന്യൂനമര്‍ദം ക്യുബക്കില്‍ വലിയ ദുരിതം വിതച്ചിരുന്നു.

ഞായറാഴ്ച ടൊറന്റോയില്‍ 13.8 ഡിഗ്രീ സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ ഫെബ്രുവരി 28 ആണിത്.

INDIANEWS24 CANADA

Leave a Reply