728-pixel-x-90-2-learn
728-pixel-x-90
<< >>

ചൊവ്വയിലെ മലയിടുക്കിന്റെ ചിത്രങ്ങള്‍ അയച്ച് മംഗള്‍യാന്റെ സ്വാതന്ത്ര്യദിനാഘോഷം

ന്യൂഡല്‍ഹി:ചൊവ്വയിലെ മലയിടുക്കിന്റെ ചിത്രം അയച്ചുകൊണ്ട് മംഗള്‍യാനിന്റെ സ്വാതന്ത്രദിന ആഘോഷം.സൗരയുഥത്തിലെ ഏറ്റവും വലിയ മലയിടുക്കായി അറിയപ്പെടുന്ന വാല്ലസ് മറിനെറിസിന്റെ ചിത്രമാണ് അയച്ചിരിക്കുന്നത്.

ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് 1857 കിലോമീറ്റര്‍ അകലെനിന്നുള്ള ചിത്രങ്ങളാണിത്.വാല്ലസ് മറിനെറിസിലെ വിടവായ ഒപിര്‍ ആണ് മലയിടുക്കായി അറിയപ്പെടുന്നത്.വാല്ലസ് മറിനെറിസ് മലയിടുക്കിന് 5000 കിലോമീറ്റര്‍ നീളമുണ്ട്.വലിയ വിടവുകളും താഴ്‌വരകളും നിറഞ്ഞതാണ് ഈ മലയിടുക്ക്.ഒപിര്‍ വിടവിന് 62 കിലോമീറ്റര്‍ വീതിയുണ്ട്.

INDIANEWS24.COM NEWDELHI

Leave a Reply