728-pixel-x-90-2-learn
728-pixel-x-90
<< >>

ചൊവ്വയിലെ മനുഷ്യവാസ പരീക്ഷണം: ദൗത്യത്തിന്റെ പുതിയ പട്ടികയില്‍ ഒരു മലയാളി യുവതി

ലണ്ടന്‍:ചൊവ്വയില്‍ താമസമാക്കി പരീക്ഷിച്ചു നോക്കുന്നവരുടെ പട്ടിക ചുരുക്കിയതിലേക്ക് മൂന്ന് ഇന്ത്യക്കാര്‍ ഇടം നേടി.ഇതില്‍ 19 കാരിയായ മലയാളി പെണ്‍കുട്ടിയും സ്ഥാനം പിടിച്ചിട്ടുണ്ട്.

നെതര്‍ലന്‍ഡ് കേന്ദ്രീകരിച്ച് ശാസ്ത്രലോകം തയ്യാറെടുക്കുന്ന പദ്ധതിയിലേക്ക് ആഗോള തലത്തില്‍ നിന്നും നൂറ് പേരുടെ കണക്കായി ചുരുക്കിയതിലാണ് മലയാളിയടക്കം മൂന്ന് ഇന്ത്യക്കാര്‍ സ്ഥാനം പിടിച്ചത്.തരണ്‍ജീത്ത് സിങ് ഭാട്ടിയ,റിതിക സിങ്ങ് എന്നിവര്‍ക്കൊപ്പമാണ് കേരളക്കാരിയായ ശ്രദ്ധ പ്രസാദും ഉള്‍പ്പെട്ടിട്ടുള്ളത്.

ലോകത്താകെയുള്ള അപേക്ഷകരില്‍ നിന്നും ആദ്യം 586 ആയും പിന്നീട് 202 ആയും എണ്ണം ചുരുക്കിയിരുന്നു.ഏറ്റവും ഒടുവിലാണ് നൂറ് പേരുടെ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.2024ല്‍ നാല്‍പ്പത് പേരെ ചുവന്ന ഗ്രഹമായ ചൊവ്വയിലേക്ക് അയക്കുന്നതാണ് ദൗത്ത്യം.അവിടെ മനുഷ്യവാസം സാധ്യമാണോയെന്ന പരീക്ഷണം ശക്തിപ്പെടുത്താന്‍ സ്ഥിരതാമസത്തിനായി അയക്കുകയാണ് ഇതിലൂടെ ശാസ്ത്രലോകം ലക്ഷ്യം വയ്ക്കുന്നത്.

നൂറ് പേരുടെ പട്ടികയില്‍ അമ്പത് സ്ത്രീകളും അമ്പത് പുരുഷന്‍മാരും ഉള്‍പ്പെടുന്നു.അമേരിക്കയിലെ 39 പേരും യൂറോപ്പില്‍ നിന്നും 31 പേരും ഉള്‍പ്പെട്ടപ്പോള്‍ ഏഷ്യയില്‍ നിന്നും 16 പേരും ആഫ്രിക്ക ഓസ്‌ട്രേലിയ ഉപഭൂഖണ്ഡങ്ങളില്‍ നിന്നും ഏഴ് പേര്‍ വിതവും ഇടംപിടിച്ചു.

യാത്രയില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ എത്രമാത്രം ടീം സ്പിരിറ്റുള്ളവരായിരിക്കുമെന്ന് ഇന്റര്‍വ്യൂ നടത്തി പരീക്ഷിച്ചു നോക്കിയ ശേഷമായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുകയെന്ന് ദൗത്ത്യതിന്റെ ഔദ്യോഗിക വക്താവ് നോര്‍ബര്‍ട്ട് ക്രാഫ്റ്റ് അറിയിച്ചു.അതിനായി നടത്തുന്ന ഇന്റര്‍വ്യൂവിലൂടെ അപേക്ഷകര്‍ എത്രമാത്രം മാനസികമായി കരുത്താര്‍ജ്ജിച്ചവരാണെന്ന് പരീക്ഷിക്കുകയാണ് ഓരോ ഘട്ടത്തിലും നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ആദ്യ പട്ടികയില്‍ 27 പുരുഷന്‍മാരും 17 സ്ത്രീകളും അടങ്ങുന്ന 44 ഇന്ത്യക്കാരുണ്ടായിരുന്നു.

Leave a Reply