ലണ്ടന്‍: ചൈനയില്‍ നിന്നും ലണ്ടനിലേക്ക് ട്രെയിന്‍ സര്‍വ്വീസ്.ചരക്കുകളും വഹിച്ചുകൊണ്ടുള്ള ചൈനയുടെ ദീര്‍ഘദൂര ട്രെയിന്‍ സര്‍വ്വീസിന്റെ ആദ്യയാത്ര തുടങ്ങിക്കഴിഞ്ഞു.ഏഴ് രാജ്യങ്ങളിലൂടെ 12000 കിലോമീറ്റര്‍ 18 ദിവസംകൊണ്ട് യാത്ര ചെയ്ത്
ലണ്ടനിലെത്തിച്ചേരും.
ചൈനയിലെ ജ്യുവോജിയാങ്ങില് നിന്നും പുറപ്പെട്ടിരിക്കുന്ന ട്രെയിന്‍ ഖസാക്കിസ്ഥാന്‍, റഷ്യ, പോളണ്ട്, ജര്‍മ്മനി, ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് കിഴക്കന്‍ ലണ്ടനില്‍ ബാര്‍ക്കിങ്ങിലെ ചരക്ക് ടെര്മിനലിലിലാകും എത്തുക.വ്യോമ, കടല്‍ മാര്ഗ്ഗത്തേക്കാല് ലാഭകരമായി ട്രെയിന്‍ സര്‍വ്വീസിലൂടെ ചരക്കുനീക്കം നടക്കുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു.ജ്യുവോജിയാങ് പ്രവിശ്യയിലെ മൊത്തവിതരണ മാര്‍ക്കറ്റില്‍ നിന്ന് വസ്ത്രങ്ങള്‍, ബാഗ്, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയുമായാണ് ആദ്യ സര്‍വ്വീസ് തുടങ്ങിയിരിക്കുന്നത്.പുതിയ സര്‍വ്വീസിനെ ചൈനീസ് സര്‍ക്കാര്‍ സില്‍ക്ക് റൂട്ട് എന്നാണ് പേരിട്ടിരിക്കുന്നത്.
ചൈന-യൂറോപ്പ് ചരക്ക് ട്രെയിന്‍ സര്‍വ്വീസില്‍ ഉള്‍പ്പെടുന്ന പതിനഞ്ചാമത്തെ നഗരമാണ് ലണ്ടന്‍.2013ല്‍ തുറന്ന ചൈന-യൂറോപ്പ് പാതയിലൂടെ ആദ്യ സര്‍വ്വീസ് നടന്നത് സ്പെയിനിലെ മാഡ്രിഡിലേക്കാണ്.2014ല്‍ യിവു റയില്‍വേ സ്റ്റേഷനില്‍ നിന്നായിരുന്നു യാത്ര.
INDIANEWS24.COM Business Desk