jio 800x100
jio 800x100
728-pixel-x-90
<< >>

ചൈന തിരയുന്ന തട്ടിപ്പുകാരെ കംബോഡിയയില്‍ പിടികൂടി നാട്ടിലേക്ക് അയച്ചു

നോംപെന്‍: ചൈനയില്‍ നിന്നും പണംവെട്ടിച്ച് വിദേശത്തേക്ക് കടത്തിയെന്ന് സംശയിക്കുന്ന 61 പേരെ കംബോഡിയയില്‍ പിടികൂടി നാട്ടിലേക്ക് അയച്ചു. എന്നാല്‍ ഇതില്‍ തങ്ങളുടെ 19 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തായ്‌വാന്‍ ആരോപിച്ചു.

ചൈനയില്‍ കുറേയധികം ആളുകളില്‍ നിന്നായി ശതകോടിക്കണക്കിന് ഡോളറിന്റെ മൂല്യമുള്ള തുകയുടെ വെട്ടിപ്പ് നടത്തി രാജ്യം വിട്ടവരാണ് പിടിയിലായത്. കംബോഡിയയിലെ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ മുഖ്യ അന്വേഷകന്‍ യൂക് ഹെയ്‌സേലയാണ് ഇക്കാര്യം വാര്‍ത്താ ഏജന്‍സിയെ അറിയിച്ചത്. സംശയകരമായി തോന്നിയ ചൈനീസ് പൗരന്‍മാരെ പിടികൂടാനായി ചൈനീസ് പോലീസ് ഇവിടെ എത്തിയതായും അദ്ദേഹം പറഞ്ഞു.

പിടിക്കപ്പെട്ടവരില്‍ 13 പേര്‍ വനിതകളാണ്. ഇന്റര്‍നെറ്റ് മുഖേനയാണ് ഇവര്‍ പണം തട്ടിയിരിക്കുന്നത്.

ഇതേ സമയം പിടിക്കപ്പെട്ടവരില്‍ 19 പേര്‍ തങ്ങളുടെ പൗരന്‍മാരാണെന്ന വാദവുമായി തായ്‌വാന്‍ രംഗത്തെത്തി. ഇവരെ ചൈനയിലേക്ക് നാടുകടത്തിയതില്‍ തായ് വാന്‍ കടുത്ത പ്രതിഷേധവും അറിയിച്ചു.

INDIANEWS24.COM International Desk

Leave a Reply