jio 800x100
jio 800x100
728-pixel-x-90
<< >>

ചി ജിന്‍പിങ്ങിന്റെ നാട് മോദിയെ വരവേറ്റു

ബെയ്ജിങ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയില്‍ എത്തി.ചൈനീസ് പ്രസിഡന്റ് ചി ജിന്‍പിങ്ങിന്റെ സ്വന്തം നാടായ ചിയാന്‍ നഗരത്തിലെ എയര്‍പോര്‍ട്ടില്‍ വ്യാഴാഴ്ച്ച രാവിലെയാണ് നരേന്ദ്രമോദിയെത്തിയത്.പരമ്പരാഗതമായ രീതിയില്‍ വമ്പന്‍ സ്വീകരണമാണ് ചൈനീസ് സര്‍ക്കാര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കു വേണ്ടി ഒരുക്കിയത്.

പ്രധാനമന്ത്രിക്കു ചൈന എയര്‍പോര്‍ട്ടില്‍ നല്‍കിയ സ്വീകരണത്തെ കുറിച്ച് വിദേശ കാര്യമന്ത്രാലയം ആവേശ പൂര്‍വ്വം അഭിപ്രായം പങ്കുവച്ചു.’ഇതൊരു സാധാരണ നഗരമല്ല.സാധാരണ സ്വാഗതവുമല്ല.പ്രധാനമന്ത്രിയെ വരവേറ്റിരിക്കുന്നത് ചി യുടെ എയര്‍പോര്‍ട്ടാണ്’. വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററില്‍ കുറിച്ചതാണീ വാചകം.

ചൈനീസ് പ്രസിഡന്റിന്റെ നാട്ടില്‍ തന്നെ പ്രധാനമന്ത്രിയെ സ്വീകരിച്ചിരിക്കുന്നുവെന്ന പ്രത്യേകത മാനിച്ചാണ് ഇത്തരത്തില്‍ ഒരു കമന്റ് പുറത്തുവിട്ടിരിക്കുന്നത്.ചൈനയ്ക്കു പുറമെ മംഗോളിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ കൂടി പ്രധാനമന്ത്രി ഈ യാത്രയില്‍ സന്ദര്‍ശിക്കും.

INDIANEWS24.COM XIAN

Leave a Reply