വാഷിംഗ്ടണ്‍ ഡി സി:ചൈനീസ് ഒറ്റുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥന് അറസ്റ്റില്‍.ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നതിനായി വിവിധ ഉപകരണങ്ങളും പണവും കൈപ്പറ്റിയതായി രാജ്യത്തെ ഫെഡറല്‍ കോടതി കണ്ടെത്തി.കാന്‍ഡെയ്സ് ക്ലെയ്ബോണ്‍ എന്നയാളാണ് അറസ്റ്റിലായത്.
വര്‍ഷങ്ങളായി നിരന്തരമായി ചൈനീസ് ചാരന്മാര്ക്കുവേണ്ടി ഇയാള്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതായാണ് ആരോപണം.ഇതിന് പ്രത്യുപകാരമായി ഐഫോണ്‍, ആപ്പിള്‍ ലാപ്ടോപ്, എന്നിവ കൂടാതെ പതിനായിരക്കണക്കിന് ഡോളറുകള്‍ പണമായും കൈപ്പറ്റി.ഇക്കാര്യം ക്ലെയ്ബോണ്‍ സമ്മതിക്കുകയും ചെയ്തു.അമേരിക്കയുടെ ഉന്നത രഹസ്യ സുരക്ഷാ വിഭാഗത്തില്‍ അഡ്മിനിസ്ട്രേറ്റീവ് പദവിയില്‍ ജോലി നോക്കുന്നയാളാണ് പിടിക്കപ്പെട്ടത്.ചെയ്തിരിക്കുന്ന കുറ്റമനുസരിച്ച് 25 വര്‍ഷം വരെ തടവില്‍ കിടക്കാവുന്ന കുറ്റമാണെന്ന് ഫെഡറല്‍ കോടതി പറഞ്ഞു.
INDIANEWS24.COM Washington D C