jio 800x100
jio 800x100
728-pixel-x-90
<< >>

ചൈനയ്ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ,ഗല്‍വാന്‍ നദിയുടെ ഗതിമാറ്റാന്‍ ചൈനയുടെ ശ്രമം

ന്യൂഡൽഹി:ചൈനയ്ക്കെതിരെ ഇന്ത്യ  നിലപാട് കടുപ്പിച്ചു.അതിർത്തിയിൽ സ്വൈരവും സമാധാനവും നിലനിർത്തേണ്ടത് അനിവാര്യമെന്ന്‌ ഇന്ത്യ പറഞ്ഞു.ചൈന ഏകപക്ഷീയമായി തൽസ്ഥിതി മാറ്റാൻ ശ്രമിച്ചതാണ്‌ ഏറ്റുമുട്ടലിനു കാരണമായത്‌.തങ്ങളുടെ പ്രവർത്തനങ്ങൾ  ചൈന സ്വന്തം അതിർത്തിക്കുള്ളിൽ ഒതുക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായി  വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഈമാസം 23ന്‌ നടക്കേണ്ട ഇന്ത്യ–-റഷ്യ–-ചൈന ഉച്ചകോടിക്ക്‌ മാറ്റമുണ്ടാകില്ലെന്ന്‌ വിദേശകാര്യ വക്താവ്‌ അനുരാഗ്‌ സക്‌സേന വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

 ഏറ്റുമുട്ടലിനുശേഷം സൈനികരെ കാണാനില്ലെന്ന വാർത്ത ശരിയല്ലെന്ന്‌ കരസേന വ്യക്തമാക്കി. എഴുപത്തിയാറ് ഇന്ത്യൻ സൈനികർ വിവിധ ആശുപത്രികളിലാണെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. വെള്ളിയാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ്‌ വഴി സർവകക്ഷിയോഗം ചേരും.

ഗൽവാനിൽ സംഘർഷസമയത്ത്‌ ഇന്ത്യൻ സൈനികർ നിരായുധരായിരുന്നെന്ന ആരോപണം വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ തള്ളി. അതിർത്തിയിൽ സൈനികരുടെ കൈവശം എപ്പോഴും ആയുധങ്ങൾ കാണും. ഗൽവാനിൽ ജൂൺ 15ന്‌ രാത്രിയും സൈനികർ സായുധരായിരുന്നു. എന്നാൽ, ഇത്തരം ഉരസലുകളിൽ 1996ലെയും 2005ലെയും കരാറുകൾപ്രകാരം ആയുധങ്ങൾ ഉപയോഗിക്കാറില്ല. നിരായുധരായ സൈനികരെ കൊല്ലപ്പെടാൻ വിട്ടുകൊടുത്തുവെന്ന‌ രാഹുൽഗാന്ധിയുടെ ആരോപണത്തോട്‌‌ പ്രതികരിക്കുകയായിരുന്നു മന്ത്രി. 

വടക്കുകിഴക്കൻ ലഡാക്കിൽ ഗൽവാൻ നദിയുടെ ഒഴുക്ക്‌ ബുൾഡോസറുകൾ ഉപയോഗിച്ച്‌ ചൈന തടസ്സപ്പെടുത്താൻ ശ്രമിച്ചതിന്റെ ഉപഗ്രഹദൃശ്യം പുറത്തുവന്നു. ബുൾഡോസറുകൾക്ക്‌ പുറമെ നൂറോളം  ട്രക്കുകളും സൈനികവാഹനങ്ങളും നദീതീരത്തുള്ളതായി വ്യക്തമാണ്‌. തിങ്കളാഴ്‌ച രാത്രി ഏറ്റുമുട്ടൽ ഉണ്ടായതിന്റെ ഒരു കിലോമീറ്റർ അകലെയാണിത്‌.നദിയുടെ ഗതി മാറ്റാനുള്ള ചൈനയുടെ ശ്രമം വിജയിച്ചിട്ടില്ലെന്ന്‌ സൈനികകേന്ദ്രങ്ങൾ പറഞ്ഞു.
INDIANEWS24 NEW DELHI

Leave a Reply