jio 800x100
jio 800x100
728-pixel-x-90
<< >>

ചൈനയുടെ ആകാശത്തൊരു ‘നഗരം’

ഫോഷന്‍(ചൈന):മേഘങ്ങള്‍ക്കിടയില്‍ ഭീമാകാരമായ രൂപത്തില്‍ നഗരത്തിന്റെ ആകൃത ദൃശ്യമായി.ചൈനയിലെ ജിയാങ്‌സ് ഗുവാണ്ടോങ് പ്രവിശ്യയിലെ ഫോഷന്‍ നഗരവാസികള്‍ക്കാണ് ആകാശത്ത് രൂപപ്പെട്ട മേഘങ്ങള്‍ നഗരരൂപത്തില്‍ കാണാനായത്.

പലരും കാഴ്ച്ചകണ്ട് അമ്പരന്ന് നിന്നുപോയി.ചിലര്‍ മേഘം മായും മുമ്പേ ചിത്രം വിഡിയോയില്‍ പകര്‍ത്തി നെറ്റില്‍ അപ്‌ലോഡ് ചെയ്യാനും മറന്നില്ല.ഭീമാകാരമായ കെട്ടിടങ്ങള്‍ പോലെ ഉയര്‍ന്നു നില്‍ക്കുന്ന രൂപം പലരെയും പേടിപ്പെടുത്തി ചിലര്‍ക്കെല്ലാം കൗതുകമായി.വാര്‍ത്തകളും വിഡിയോകളും പ്രചരിപ്പിക്കപ്പെട്ടതോടെ ഇതിനെ ചില മതക്കാര്‍ തങ്ങളുടെതായ വ്യാഖ്യാനങ്ങളുമായെത്തി.മറ്റു ചിലര്‍ ഇത് അന്യഗ്രഹ ജീവികളുടെ താവളമാണെന്ന് പറഞ്ഞു പരത്തി.

മരുഭൂമിയില്‍ മരീചികകള്‍ രൂപപ്പെടുന്നതു പോലുള്ള ഒരു പ്രതിഭാസം മാത്രമാണിതെന്നാണ് ശാസ്ത്ര വിശദീകരണം.മേഘങ്ങളിലെ ജലകണങ്ങളിലൂടെ പ്രകാശവും ചൂടും കടന്നു പോയപ്പോള്‍ മേഘങ്ങള്‍ക്കുണ്ടായ മാറ്റങ്ങള്‍ ഇത്തരത്തില്‍ തോന്നിപ്പിച്ചതാണെന്നും വിശദീകരിക്കുന്നുണ്ട്.

INDIANEWS24.COM Beijing

Leave a Reply