728-pixel-x-90-2-learn
728-pixel-x-90
<< >>

ചൈനയില്‍ രണ്ടാമത്തെ കുട്ടിക്കായുള്ള അപേക്ഷ പത്ത് ലക്ഷം കവിഞ്ഞു

ബെയ്ജിംഗ്:ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ലോകത്ത ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള ചൈനയില്‍ നടപ്പാക്കിയ നിയമത്തില്‍ ഇളവ് നല്‍കിയതോടെ രണ്ടാമത്തെ കുട്ടിക്കായുള്ള അപേക്ഷകളുടെ എണ്ണം പത്ത് ലക്ഷം കടന്നു.ദമ്പതികള്‍ക്ക് ഒരു കുട്ടിയേ പാടുള്ളുവെന്നായിരുന്നു രാജ്യത്തെ നിയമം.ഇതില്‍ ഇളവ് വന്നതോടെ രണ്ടാമത്തെ കുട്ടിക്കു വേണ്ടിയാണ് ദമ്പതികള്‍ ഗണ്യമായി അപേക്ഷയുമായെത്തിയത്.ചൈനയിലെ ആരോഗ്യ വകുപ്പ് അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ ഒറ്റക്കുട്ടിയാണെങ്കില്‍ അവര്‍ക്ക് രണ്ടാമത് ഒരു കുട്ടി കൂടിയാകാം എന്നാണ് കഴിഞ്ഞ വര്‍ഷം ചൈന നിയമ ഭേദഗതി വരുത്തിയത്. ഈ മാറ്റം അനുവദിച്ചതോടെ പ്രതി വര്‍ഷം രാജ്യത്ത് ഇരുപത് ലക്ഷത്തിനടുത്ത് കുട്ടികള്‍ ജനിക്കുമെന്നാണ് കണക്കാക്കുന്നതെന്ന് കുടുംബാസൂത്രണ കമ്മീഷന്‍ വക്താവ് മാവോ ക്യുനന്‍ പറഞ്ഞു.ചൈനയിലെ വലിയ ജനസംഖ്യാ നിരക്ക് കുറയ്ക്കാനായി 1979ലാണ് ഒറ്റക്കുട്ടി നിയമം ചൈന കൊണ്ടുവന്നത്.

INDIANEWS24 BEIJING

Leave a Reply