728-pixel-x-90-2-learn
728-pixel-x-90
<< >>

ചൈനയില്‍ മതസ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി

ബെയ്ജിങ്: രാജ്യത്ത് മതസ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കിക്കൊണ്ട് ചൈന സര്‍ക്കാര്‍ ഉത്തരവിറക്കി. അനുമതിയില്ലാത്ത മതപ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പുതുക്കിയ നിയമം ഫെബ്രുവരി രണ്ട് മുതല്‍ പ്രാബല്യത്തിലാകും. തീവ്രവാദം തടയുന്നതിന്റെ ഭാഗമായി ഏതാനും സംഘടനകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തടയുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധിസം, താവോയിസം എന്നിവയാണ് ചൈനയിലെ അംഗീകൃത മതങ്ങള്‍. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ കടുത്ത നിയന്ത്രണങ്ങളാണ് ഇവിടെയുള്ളത്.വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് മതസംഘടനകള്‍ക്ക് വിലക്കുണ്ട്. മതസംഘടനകള്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്തിരിക്കണം. രജിസ്റ്റര്‍ ചെയ്യാത്ത സംഘടനകള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ അനുമതി ലഭിക്കില്ല.

പുതിയ ഉത്തരവ് പ്രകാരം അനുമതിയില്ലാതെ നടത്തുന്ന മതപരമായ ചടങ്ങുകള്‍ക്ക് ഈടാക്കുന്ന പിഴ മൂന്ന് ലക്ഷം യുവാന്‍(ഏകദേശം 30 ലക്ഷം രൂപ) ആയിരിക്കും. ഇത്തരം ചടങ്ങുകള്‍ക്കായി സ്ഥലം അനുവദിക്കുന്നവര്‍ക്കുള്ള പിഴ രണ്ട് ലക്ഷം യുവാന്‍ ആയിരിക്കും. ചൈനീസ് സര്‍ക്കാര്‍ ആഭ്യന്തര സുരക്ഷയുടെ പേരില്‍ നിയമം ദുരുപയോഗം ചെയ്യുകയാണെന്ന് വിമര്‍ശകര്‍ ഇതിനോടകം ആരോപണവുമായി രംഗത്തെത്തികഴിഞ്ഞു.

INDIANEWS24.COM Beijing

Leave a Reply