728-pixel-x-90-2-learn
728-pixel-x-90
<< >>

ചൈനയില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധക്കാന്‍ തീരുമാനം

ബെയ്ജിങ്: ചൈന പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചു. ചൈനീസ് വ്യവസായ മന്ത്രി സിന്‍ ഗുവോബിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. നിയമം പ്രാബല്യത്തിലാക്കുന്നത് സംബന്ധിച്ച പഠനം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയാണ് ചൈനയിലേത്. ചില യൂറോപ്യന്‍ രാജ്യങ്ങളുടെ നിയമം പിന്‍തുടര്‍ന്നാണ് പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കാനുള്ള തീരുമാനം കൊണ്ടുവന്നിരിക്കുന്നത്. ടിയാന്‍ജിനില്‍ കാര്‍ ഫോറം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ചൈനീസ് വ്യവസായമന്ത്രി ഇക്കാര്യം അറിയിച്ചത്. നിര്‍ബന്ധിത കാര്‍ നിരോധനം വേണമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ആഗോളതലത്തിലെ മൊത്തം കാറുല്‍പാദനത്തിന്റെ മൂന്നിലൊന്ന് ചൈനയിലാണ്. കഴിഞ്ഞ വര്‍ഷം 2.8 കോടി കാറുകളാണ് ഇവിടെ നിര്‍മ്മിച്ചത്.

മലിനീകരണം നിയന്ത്രിക്കാനും അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കുറയ്ക്കാനുമായി പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കുമെന്ന് നെതര്‍ലന്‍ഡ്‌സ്, നോര്‍വെ, ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ അറിയിച്ചിരുന്നു. ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തുന്ന രാജ്യങ്ങള്‍ ഇലക്ട്രോണിക് കാറുകളുടെ പിന്നാലെയാണെന്നാണ് വിലയിരുത്തല്‍. 2025 ആകുന്നതോടെ ചൈനയിലും അഞ്ചില്‍ ഒന്ന് ഇലക്ട്രിക്‌സ ഹൈബ്രിഡ് കാറുകളാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കാര്‍ നിര്‍മ്മാതാക്കളായ റെനോ, നിസാന്‍, ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്‌സ്( ജി എം) എന്നിവ ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

INDIANEWS24.COM Beijing

Leave a Reply