728-pixel-x-90-2-learn
728-pixel-x-90
<< >>

ചൈനയിലെ കനത്ത മഴയെത്തുടര്‍ന്ന് ബ്രഹ്മപുത്രയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ അരുണാചലിലെ ദ്വീപില്‍ കുടുങ്ങിയവരെ രക്ഷിച്ചു

കൊഹിമ: ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് അപകടകരമായ തോതിൽ ഉയർന്നതിനെ തുടർന്ന് അരുണാചല്‍ പ്രദേശിലെ സിയാങ് നദിയിലെ ദ്വീപിൽ കുടുങ്ങിയ 19 പേരെ ഹെലികോപ്റ്റർ മാർഗം വ്യോമസേന രക്ഷപ്പെടുത്തി.  ദ്വീപിൽ കുടുങ്ങിയവരെ‍യാണ്  സേന രക്ഷപ്പെടുത്തിയത്. ആസാമുമായി അതിർത്തി പങ്കിടുന്ന ദുബ്രുഗഡ് ജില്ലയിലെ കിഴക്കൻ സിയാങ്ങിലാണ് സംഭവം.കനത്ത മഴയെ തുടർന്ന് ചൈനയിലെ സാങ്പോ നദിയിലെ വെള്ളമാണ് അരുണാചലിൽ വെള്ളപ്പൊക്കത്തിന് വഴിവെച്ചത്. കഴിഞ്ഞ 50 വർഷത്തിനിടെ ആദ്യമായാണ് സിയാങ് നദിയിൽ വെള്ളപ്പൊക്കം ഉണ്ടായത്. സാങ്പോ നദിയിൽ നിന്ന് 9020 ക്യൂമെക്സ് വെള്ളമാണ് സിയാങ് നദിയിലേക്ക് ഒഴുകിയെത്തിയത്.

 ചൈന,ഇന്ത്യ,ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിലൂടെ ഒഴുകുന്ന ഒരു വലിയ നദിയാണ് ബ്രഹ്മപുത്ര,ചൈനയിൽ സാങ്പോ(യാലുസാങ്പോ) എന്നും ഇന്ത്യയിൽ സിയാങ്, ദിഹാങ്, ബ്രഹ്മപുത്ര എന്നും ബംഗ്ലാദേശില്‍ ജമുന എന്നും ഈ നദി അറിയപ്പെടുന്നു. ലോകത്തിലെ നീളം കൂടിയ നദികളിൽ ഒന്നാണ് ഇത്. തെക്കുപടിഞ്ഞാറൻ തിബത്തിൽ മാനസസരോവര്‍ തടാകത്തിനു സമീപം കൈലാസ പര്‍വ്വതത്തില്‍ ചെമയുങ് ദുങ് ഹിമാനിയിലാണ് ഉത്ഭവം. ഹിമാലയത്തിലൂടെയുള്ള ഒഴുക്കിനിടയിൽ ഒട്ടനവധി ചെറു ജലസ്രോതസ്സുകൾ ബ്രഹ്മപുത്രയിൽ ചേരുന്നു.തുടക്കത്തിൽ ഹിമാലയപർവ്വതനിരയിലൂടെ കിഴക്കോട്ടാണ് ഒഴുകുന്നത്.ആയിരത്തഞ്ഞൂറ് കിലോമീറ്ററിൽക്കൂടുതൽ ദൂരം ഇങ്ങനെ ഒഴുകിയ ശേഷം തിബറ്റിലെ നംച പർ‌വതത്തെ ചുറ്റി നേരെ പടിഞ്ഞാറുദിശയിലേക്ക് തിരിഞ്ഞ് ഭാരതത്തിന്റെ വടക്കുകിഴക്കൻ അതിർ‌ത്തിസംസ്ഥാനമായ  അരുണാചല്‍ പ്രദേശില്‍ ഈ നദി പ്രവേശിയ്ക്കുന്നു.ഇവിടെ ദിഹാങ്ങ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇവിടെനിന്നും ഒഴുകി ആസ്സാമിലെത്തുമ്പോൾ ബ്രഹ്മപുത്ര എന്ന പേരിൽ ഇതറിയപ്പെടാൻ തുടങ്ങുന്നു. ബംഗ്ലാദേശിൽ വച്ച് ഗംഗാ നദിയുമായി ചേർന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു.

INDIANEWS 24 EASTERN DESK

Leave a Reply