ബെയ്ജിംഗ്: രാജ്കുമാര് ഹിറാനിയുടെ അമിര്‍ഖാന്‍ ചിത്രം പി കെ ചൈനയിലും വന്‍വിജയം.റിലീസ് ചെയ്ത മൂന്ന് ദിവസത്തിനുള്ളില്‍ 35 കോടി രൂപയാണ് ചിത്രം നേടിയത്.
ചൈനയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രമാണിത്.ഇതുവരെ ഇവിടെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത് ധൂം 3 ആയിരുന്നു.ചൈനയില്‍ അമീര്ഖാന് ധാരാളമായുള്ള ആരാധക പിന്തുണയും പി കെയുടെ മികച്ച നിരൂപണ പ്രശംസയുമാണ് വന്‍ വിജയത്തിന് വഴിയൊരുക്കിയത്.ചൈനയില്‍ ഇതേവരെ 19,000 ഷോകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത് ബോളിവുഡിനെയും ഹരംകൊള്ളിച്ചിരിക്കുകയാണ്.പുതിയൊരു വിപണി തുറന്നുകിട്ടിയതിന്റെ ആവശമാണ് ബോളിവുഡില്‍ അലയടിക്കുന്നത്.
INDIANEWS24.COM Movies