jio 800x100
jio 800x100
728-pixel-x-90
<< >>

ചേക്കേറാം നമുക്കും മോസ്കോയിലേക്ക് !

മോസ്കോ:ലോകം ഇനി കാല്‍പ്പന്തിനു ചുറ്റും തിരിയാനിനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ നെഞ്ചിടിപ്പ് കൂടുന്ന ആതിഥേയ റോളിലാണ് റഷ്യ.ലോകം ഉറ്റു നോക്കുന്ന കായിക മാമാങ്കം കെങ്കേമമായി പിഴവുകളില്ലാതെ സംഘടിപ്പിക്കുക എന്നത് തന്നെയാണ് നെഞ്ചിടിപ്പ് കൂട്ടുന്ന പ്രധാന കാര്യം.കൂടാതെ ആതിഥേയ ടീം എന്ന നിലയ്ക്ക് ആദ്യ മത്സരം ജയിക്കേണ്ട ബാധ്യത.ഇതുവരെ ആതിഥേയ ടീം ഉദ്ഘാടന മത്സരത്തില്‍ തോറ്റിട്ടില്ല എന്ന സ്ഥിതിവിവരക്കണക്ക് തെല്ലൊന്നുമല്ല റഷ്യയെ സമ്മര്‍ദ്ദത്തിലാക്കുന്നത്.റഷ്യക്ക് ഇക്കുറി എതിരാളി സൗദിഅറേബ്യയാണ്.സൗദി ഒരു അട്ടിമറി ജയം കൊതിച്ചു തന്നെയാണ് കളത്തിലിറങ്ങുക.​സൗ​ദി​യും റ​ഷ്യ​യു​മാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ൽ ഫി​ഫ റാ​ങ്കി​ൽ ഏ​റ്റ​വും പി​ന്നി​ലു​ള്ള​ത്. 70-ാ റാ​ങ്കി​ലു​ള്ള റ​ഷ്യ ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ൽ നേ​രി​ട്ടാ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്. 67-ാം സ്ഥാ​ന​ത്താ​ണ് ഏ​ഷ്യ​ൻ പ്ര​തി​നി​ധി​ക​ളാ​യ സൗ​ദി. സമീപ കാലത്തെ അത്ര മികച്ചതല്ലാത്ത ഫോം ആതിഥേയരെ അലട്ടുന്നു.ഏതായാലും കുറവുകളിൽ മിക്കവയും പരിഹരിച്ചെന്ന ആത്മവിശ്വാസത്തിലാണു സ്റ്റാനിസ്‌ലാവ് ചെർച്ചസോവിന്റെ നേതൃത്വത്തിലുള്ള റഷ്യന്‍ പരിശീലക ടീം.ക​ഴി​ഞ്ഞ ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ൽ ഒ​രു ജ​യം പോ​ലു​മി​ല്ലാ​ത്ത റ​ഷ്യ​ക്ക് ഇ​ന്ന് ജ​യി​ച്ചാ​ൽ മാ​ത്ര​മേ പ്രീ​ക്വാ​ർ​ട്ട​ർ പ്ര​തീ​ക്ഷ​ക​ൾ നി​ല​നി​ർ​ത്താ​നാ​കൂ. ലോ​ക​ക​പ്പി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഒ​രു ത​വ​ണ മാ​ത്ര​മേ ആ​തി​ഥേ​യ​ർ ഗ്രൂ​പ്പ് ഘ​ട്ടം ക​ട​ക്കാ​തെ പോ​യി​ട്ടു​ള്ളൂ. 12 വ​ർ​ഷ​ത്തി​നു​ശേ​ഷം ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടി​യ സൗ​ദി ക​ഴി​ഞ്ഞ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ ക്ഷീ​ണ​ത്തി​ലാ​ണ്.

ഏതായാലും ലോ​കം റ​ഷ്യ​യി​ലേ​ക്കു കു​ടി​യേ​റിക്കഴിഞ്ഞു.റ​ഷ്യ​യാ​ക​ട്ടെ ലോ​ക ത​ല​സ്ഥാ​ന​വു​മാ​യി. ടെ​ൽ​സ്റ്റാ​ർ എ​ന്ന പ​ന്തി​നു ചു​റ്റും മു​പ്പ​ത്തി​ര​ണ്ട് രാ​ജ്യ​ങ്ങ​ളും, 736 ക​ളി​ക്കാ​രും വോ​ൾ​ഗാ ന​ദി​യു​ടെ ത​രം​ഗ​മാ​ല​ക​ളി​ൽ ല​യി​ക്കാ​ൻ ഇ​നി നി​മി​ഷ​ങ്ങ​ൾ മാ​ത്രം ബാ​ക്കി. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 8.30ന് ​ലു​ഷ്നി​കി സ്റ്റേ​ഡി​യ​ത്തി​ൽ 21-ാം എ​ഡി​ഷ​ൻ ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നു കി​ക്കോ​ഫ്. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് റ​ഷ്യ ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. അ​ത്യാ​ധു​നി​ക ശി​ൽ​പ​ചാ​രു​ത​യോ​ടെ​യും സാ​ങ്കേ​തി​ക​ത്തി​ക​വി​ലും നി​ർ​മി​ച്ച ലു​ഷ്നി​കി സ്റ്റേ​ഡി​യ​ത്തി​ൽ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച് ജൂ​ലൈ 15ന് ​ഇ​വി​ടെ​ത്ത​ന്നെ കൊ​ടി​യി​റ​ങ്ങു​ന്ന ലോ​ക​ക​പ്പ് പൊ​ടി​പൂ​ര​ത്തി​ന്‍റെ വി​ശേ​ഷ​ത്തി​നാ​യി ലോ​കം റ​ഷ്യ​യി​ലേ​ക്ക് ഉ​റ്റു​നോ​ക്കു​ന്നു. ഇ​ന്ത്യ​ൻ സ​മ​യം വൈ​കി​ട്ട് ആ​റു​മു​പ്പ​തി​ന് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. ആ​ധു​നി​ക​ത​യു​ടെ പു​തു​ച​രി​ത്രം പേ​റി ഹൈ​ടെ​ക്കി​ന്‍റെ സ്വാ​ധീ​ന​ത്തി​ൽ രാ​ജ്യ​ത്തെ 11 പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ 12 കൂ​റ്റ​ൻ സ്റ്റേ​ഡി​യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.IMG-20180614-WA0019 (2)

കേരളത്തിലും ലോകകപ്പ് ആവേശം ഉച്ചസ്ഥായിയിലാണ്.റോഡ്‌ ഷോകളും ബിഗ്‌ സ്ക്രീന്‍ ലൈവ് പ്രദര്‍ശനവുമോക്കെയായി കേരളം ഫുട്ബോള്‍ ലഹരിയില്‍ പൂണ്ടു കഴിഞ്ഞു.ഗ്രാമങ്ങളിലും ചെറുകിട പട്ടണങ്ങളിലും ഫ്ലക്സുകളും ഫേവറിറ്റ് ടീമിനുള്ള ആശംസകളുമോക്കെയായി ആവേശം  കൊടുമ്പിരിക്കൊള്ളുകയാണ്.നഗരങ്ങളിലെ വന്‍ കിട ഹോട്ടലുകളില്‍ ഫുട്ബാള്‍ ലൈവിനൊപ്പം സ്പെഷ്യല്‍ പാക്കേജുകള്‍ റെഡിയാണ്.ഇക്കുറിയും ബ്രസീലിനും അര്‍ജന്റീനയും തന്നെയാണ് ആരാധകരുടെ ആവേശം. ജര്‍മ്മനിക്കും ഫ്രാന്‍സിനും സ്പെയിനിനും ആരാധകരേറെയാണ്.

ചേക്കേറാം നമുക്കും മോസ്കോയിലേക്ക് !

INDIANEWS24 FOOTBALL DESK 

Leave a Reply