ചെന്നൈ:എന്‍ ശ്രീനിവാസന് ചെന്നൈ സൂപ്പര്‍ കിങ്സിലുണ്ടായിരുന്ന മുഴുവന്‍ ഉടമസ്ഥാവകാശത്തില്‍ നിന്നും ഒഴിഞ്ഞു.ശ്രീനിവാസന്റെ പേരില്‍ ചെന്നൈ സൂപ്പര്‍ കിങ്സിലുണ്ടായിരുന്നു 29 ശതമാനം ഓഹരികള്‍ കൈയൊഴിഞ്ഞതോടെ ശ്രീനിവാസന് ടീമിന് മേലുള്ള എല്ലാ ഔദ്യോഗിക ഉടമസ്ഥാവകാശത്തില്‍ നിന്നും ഒഴിവായി.
ഇന്ത്യന്‍ സിമന്റ് ക്രിക്കറ്റേഴ്സ് ട്രസ്റ്റിനാണ് ശ്രീനിവാസന്റെ കൈവശമുണ്ടായിരുന്ന ഇന്ത്യാ സിമന്റ്സിന്റെ 29 ശതമാനം ഓഹരികള്‍ കൈമാറിയിരിക്കുന്നത്.ഇന്ത്യാ സിമന്റ്സിലെ മുന്‍ ക്രിക്കറ്റര്‍മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്ത്യാ സിമന്റ്സ് ക്രിക്കറ്റേഴ്സ് ട്രസ്റ്റ്.ട്രസ്റ്റ് രൂപീകരണവും ഇന്ത്യാ സിമന്റ്സിലെ ഓഹരി കൈമാറ്റവും പൂര്‍ത്തിയായതായി ചെന്നൈ സൂപ്പര്‍ കിംഗ്സ് വൃത്തങ്ങള്‍ വ്യക്തമാക്കി.
അടുത്തിടെ ചെന്നൈയുടെ മതിപ്പുവില അഞ്ചു ലക്ഷമാക്കി കുറച്ചുകാണിച്ച് ഉടമസ്ഥാവകാശം കൈമാറിയ നടപടിയില്‍ ബിസിസിഐ അന്വേഷണം നടക്കുകയാണ്.ഇതിനിടെയാണ് ശ്രീനിവാസന് ഉടമസ്ഥാവകാശം ഔദ്യോഗികമായി കൈമാറിയിരിക്കുന്നത്.
INDIANEWS24.COM SPORTS DESK