728-pixel-x-90-2-learn
728-pixel-x-90
<< >>

ചെന്നൈ ചലച്ചിത്രോത്സവത്തിലും ദേശീയഗാന വിവാദം

ചെന്നൈ:തമിഴ്‌നാട്ടില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിലും ദേശീയഗാന വിവാദം.സിനിമയ്ക്ക് മുമ്പ് ദേശീയഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ എഴുന്നേറ്റു നിന്നില്ലെന്നാരോപിത്ത് വൃദ്ധയടക്കം മൂന്ന് പേരെ കാണികള്‍ മര്‍ദ്ദിച്ചു.തുടര്‍ന്ന് പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.

ചെന്നൈ വടപളനിയിലുള്ള ഫോറം മാളിലെ രാജ്യാന്തര ചലച്ചിത്രോത്സവം നടക്കുന്ന വേദിയിലായിരുന്നു സംഭവം.ബള്‍ഗേറിയന്‍ സിനിമയായ ഗ്ലോറി തുടങ്ങുന്നതിന് മുന്‍പ് ദേശീയഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ ഇരിക്കുകയായിരുന്ന ഒരു വൃദ്ധയോടും മകളോടും അടുത്തിരിയ്ക്കുന്ന ഒരു സംഘമാളുകള്‍ എഴുന്നേറ്റ് നില്‍ക്കാനാവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ എഴുന്നേല്‍ക്കില്ലെന്ന നിലപാടെടുത്തതോടെ ചുറ്റുമുള്ളവര്‍ ബഹളം തുടങ്ങി. ബലംപ്രയോഗിച്ച് രണ്ട് പേരെയും എഴുന്നേല്‍പിയ്ക്കാന്‍ ശ്രമിച്ചതോടെ തീയറ്ററില്‍ കയ്യാങ്കളിയായി. മറ്റൊരു നിരയില്‍ ഇരിയ്ക്കുകയായിരുന്ന ഒരു മലയാളി വിദ്യാര്‍ഥിയെയും തിയറ്ററിലുണ്ടായിരുന്ന സഹപ്രേക്ഷകര്‍ മര്‍ദ്ദിച്ചു.

നിയമ വിദ്യാര്‍ത്ഥിയായ ഷീല, 65 കാരിയായ അമ്മ ശുഭശ്രീ, കോട്ടയം സ്വദേശീയായ മറ്റൊരു വിദ്യാര്‍ത്ഥി ബിജോണ്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.തിരുവനന്തപുരത്ത് നടന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ അരങ്ങേറിയ ദേശീയഗാന വിവാദത്തിന് പിന്നാലെയാണ് ഈ സംഭവവും.

INDIANEWS24.COM Chennai

Leave a Reply