jio 800x100
jio 800x100
728-pixel-x-90
<< >>

ചെന്നൈ എക്സ്പ്രസിന്‍റെ വിജയ സൂത്രവാക്യങ്ങള്‍

 

 

 

മുംബൈ : The best way to escape from a problem is .., to face it –  Chennai Express ല്‍ ഷാരുഖ് ഖാന്‍ അവതരിപ്പിക്കുന്ന രാഹുലിന്‍റെ പ്രായോഗികവാദമാണിത്.  ഷാരുഖ് ഖാന്‍ ചിത്രങ്ങള്‍ സമീപകാലത്ത് നേരിട്ട PROBLEMS , FACE ചെയ്യുകയാണ് ചെന്നൈ എക്സ്പ്രസിലൂടെ  രോഹിത് ഷെട്ടി. ഷാരുഖ് ഖാന്‍ എന്ന നിറം മങ്ങിയ കമ്മേര്‍ഷ്യല്‍ വിജയ നായകന്‍റെ ഇന്നത്തെ പരിമിതികള്‍ക്കനുസൃതമായ് നെയ്തെടുത്ത രാഹുല്‍ എന്ന പാത്രസൃഷ്ടി  സംവിധായകന്‍റെ വൈഭവം വെളിവാക്കുന്നു.  സമര്‍ഥനും വിജയിയുമായ ഒരു നെയ്ത്തുകാരന്‍ തന്‍റെ  MASTERPIECE തയ്യാറാക്കുന്നതുപോലെ  രോഹിത് ഷെട്ടി അക്ഷരാര്‍ത്ഥത്തില്‍ നെയ്തെടുത്തിരിക്കുകയാണ് ചെന്നൈ എക്സ്പ്രസ് എന്ന ബോളിവുഡിലെ ഏറ്റവും  വലിയ ഹിറ്റ്‌ ചിത്രം.  സൂക്ഷ്മമായി അവലോകനം ചെയ്‌താല്‍ ഇന്ത്യന്‍ വാണിജ്യ സിനിമ ഇന്നോളം ദര്‍ശിച്ചിട്ടുള്ള  മികച്ച നിര്‍മ്മിതികളിലൊന്നാണ് ചെന്നൈ എക്സ്പ്രസ്.

തന്‍റെ പ്രായാധിക്യത്തെപ്പോലും മറികടക്കുവാന്‍ ഷാരൂഖ്‌ എന്ന മുന്‍ പ്രണയ നായകന് ചെന്നൈ എക്സ്പ്രസ് അവസരമൊരുക്കുന്നു. ഷാരൂഖിന്‍റെ പ്രതാപകാല ഹിറ്റ്‌ ചിത്രങ്ങളെ കൂട്ട്പിടിച്ചുള്ള ഒരു സാഹസിക യാത്രയാണ് രോഹിത് ഷെട്ടി നടത്തിയിരിക്കുന്നത്. ഒരു പക്ഷെ കൈ വിട്ടു പോയാല്‍ വളരെ വികലമായി വിലയിരുത്തപ്പെടുമായിരുന്ന അത്തരം റിസ്കുകള്‍ ( RISKS)  തന്നെയാണ് ചിത്രത്തിന്‍റെ വന്‍ വിജയത്തിന് സഹായകരമായത്.  ഇനിയുമൊരു മൂന്നു വര്‍ഷമെങ്കിലും ഷാരൂഖിന് ബോളിവുഡ്  രാജാവായി തുടരുവാനുള്ള കരുത്താണ് 200 കോടി കളക്ഷനും പിന്നിട്ടു സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്ന ചെന്നൈ എക്സ്പ്രസ് സമ്മാനിക്കുന്നത്.

ലക്ഷണമൊത്ത ഒരു PAN INDIAN CINEMA യായി ചിത്രത്തെ അവതരിപ്പിക്കുവാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്.  ദക്ഷിണേന്ത്യയുടെ മേന്മ അംഗീകരിക്കുവാനും അതോടൊപ്പം ബോളിവുഡ് സിനിമയ്ക്ക് സൗത്തില്‍ , പ്രത്യകിച്ചു തമിഴ് നാട്ടില്‍ ഒരു മാര്‍ക്കറ്റുറപ്പിക്കുവാനും ചെന്നൈ എക്സ്പ്രസിന് സാധിക്കുന്നു.  കേരളം – കര്‍ണാടകം – ആന്ധ്ര എന്നി വിടങ്ങളിലെപ്പോലെ കളക്ഷന്‍ നേടുവാന്‍ സാധാരണയായ് തമിഴ് നാട്ടില്‍ ബോളിവുഡ് ചിത്രങ്ങള്‍ക്ക് കഴിയാറില്ല. പക്ഷെ , പേരിലൂടെ തന്നെ ചെന്നൈ എന്ന മഹാ നഗരത്തിനെ ഓര്‍മ്മിപ്പിച്ച ഈ ചിത്രം ആ  ന്യൂനത മറികടക്കുന്നു.

രജനീകാന്ത് എന്ന കമ്മേര്‍ഷ്യല്‍ സിനിമ ഇതിഹാസത്തിനെ കൂട്ട്പിടിച്ച രോഹിത് ഷെട്ടിയുടെ നീക്കം സിനിമ മാര്‍ക്കറ്റിങ്ങിലെ ഒരു വ്യത്യസ്ത എടായി എക്കാലവും വിലയിരുത്തപ്പെടും.

ദീപിക പദുക്കോണ്‍ – സത്യരാജ് എന്നീ ദക്ഷിണേന്ത്യന്‍ സുന്ദര ബിംബങ്ങളെ അവതരിപ്പിക്കുക വഴി ” മദ്രാസി” എന്ന അല്‍പ്പം പരിഹാസം നിറഞ്ഞ സംജ്ഞയ്ക്ക് പുതു ചരിതം എഴുതുകയാണ് സംവിധായകന്‍.   FILM TITLING -ല്‍  നല്‍കുന്ന പ്രഥമ പരിഗണന സിനിമയിലുടനീളം ദീപികയ്ക്ക് നല്‍കുന്നുണ്ട്. ഷാരൂഖിനോളം തന്നെ ദീപികയ്ക്കും അവകാശപ്പെടാം ചെന്നൈ എക്സ്പ്രസിന്‍റെ മഹാ വിജയം, ഒപ്പം സത്യരാജിനും.

ആദ്യ കാഴ്ചയില്‍ ഒരു തട്ടിക്കൂട്ട് തട്ടുപൊളിപ്പന്‍ ചിത്രം എന്ന് തോന്നിപ്പിക്കുമെങ്കിലും തുടര്‍ കാഴ്ച്ചയില്‍ ചെന്നൈ എക്സ്പ്രസ് മികച്ച തിരക്കഥയുടെയും സംഗീതത്തിന്‍റെയും അകമ്പടിയോടെ സസൂക്ഷ്മം തയ്യാര്‍ ചെയ്ത ഒരു മികച്ച വിഭവമാണെന്നു കാണാം.  ചിത്രത്തില്‍ കൊമ്പന്‍ ഗ്രാമത്തിന്‍റെ INTRODUCTION SHOT -ലും തുടര്‍ന്ന്  RE INTRODUCTION സമയത്തും പുലര്‍ത്തുന്ന കൃത്യത ഒന്ന് മാത്രം മതിയാകും ചെന്നൈ എക്സ്പ്രസിന് മികച്ച ഒരു അമരക്കാരനുണ്ടായിരുന്നു എന്നും ഈ വിജയം യാദൃ ശ്ചികമല്ലായിരുന്നു എന്നും ബോധ്യമാകാന്‍.  തുടര്‍കാഴ്ചയില്‍ പ്രേക്ഷകനെ ഒട്ടും ബോറടിപ്പിക്കാത്ത ഈ ചിത്രം REPEATED AUDIENCE ലൂടെയാണ് 200 കോടി ക്ലബിലെത്തിയത്.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ – രജനീകാന്ത് – കാശി – രാമേശ്വരം – കേരളീയ കലകള്‍- വ്യത്യസ്ത ക്യാമറ ആംഗിളുകള്‍ തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ വിദഗ്ധമായി വിളക്കി ചേര്‍ത്തിരിക്കുന്ന ഈ ചിത്രം   നവ കമ്മേര്‍ഷ്യല്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക്  ഹിറ്റ്‌ ചിത്രങ്ങളുടെ നിര്‍മ്മിതിക്ക് സഹായിക്കുന്ന ഒരു മാര്‍ഗദര്‍ശി  തന്നെയാണ്.

അടിക്കുറിപ്പ് :  ചെന്നൈ എക്സ്പ്രസിന്‍റെ ചുവടു പിടിച്ചു എത്തുവാന്‍ സാധ്യതയുള്ള നോര്‍ത്ത് – സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളില്‍ തട്ടി കാലിടറാതിരിക്കുവാന്‍  പ്രേക്ഷകര്‍ പ്രത്യകം ശ്രദ്ധിക്കുക.

SANUINDIANEWS  www.indianews24.comchennai exp 1chennai6-jun14chennai13-jun14

 

 

 

 

 

 

 

 

 

 

 

 

 

 

 

 

4 Responses to ചെന്നൈ എക്സ്പ്രസിന്‍റെ വിജയ സൂത്രവാക്യങ്ങള്‍

 1. Matthew C. Kriner Reply

  September 29, 2013 at 3:51 AM

  I just want to mention I am new to blogging and truly enjoyed this page. Likely I’m likely to bookmark your blog . You amazingly have outstanding posts. Appreciate it for revealing your website.

 2. Luigi Fulk Reply

  November 14, 2013 at 4:31 AM

  I simply want to tell you that I’m new to weblog and definitely savored this website. More than likely I’m likely to bookmark your site . You really have fantastic articles. Bless you for sharing with us your web site.

 3. Mozella Saragusa Reply

  November 27, 2013 at 5:04 AM

  I just want to mention I’m newbie to blogging and site-building and truly liked you’re page. Likely I’m going to bookmark your website . You definitely come with fantastic posts. Thank you for sharing your blog site.

 4. India News Reply

  September 19, 2013 at 2:48 PM

  Thank you dear friend. Anyway, the google optimisation is over now. Now, when u check ” indianews24″ , it will appear in the first page as 6th position. Soon indianews24.com will grab the first position. Thanks a lot for the support. Pls do support and promote http://www.indianews24.com. India News Team.

Leave a Reply