728-pixel-x-90-2-learn
728-pixel-x-90
<< >>

ചെന്നൈസൂപ്പര്‍കിംഗ്‌സിനെ അയോഗ്യരാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അയോഗ്യരാക്കണമെന്ന് സുപ്രീംകോടതി ബി സി സി ഐയോട് നിര്‍ദേശിച്ചു.ഐ പി എല്‍ ആറാം സീസണിലെ വാതുവെപ്പ് വിവാദത്തില്‍ ഉള്‍പ്പെട്ട ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്.മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പോലും നടത്താതെ നപടിയെടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ചെന്നൈ സൂപ്പര്‍കിംഗ്‌സ് ടീമിന്റെ ഓഹരിഘടന സംബന്ധിച്ച വിവരങ്ങള്‍ വിശദമായി ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.ടീമിന്റെ ഉടമയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐ സി സി) ചെയര്‍മാനുമായ എന്‍ ശ്രീനിവാസന്റെ ഇന്ത്യ സിമന്റിസിന് ടീമില്‍ എത്ര പങ്കാളിത്തം ഉണ്ടെന്നും വ്യക്തമാക്കണം. കൂടാതെ ശ്രീനിവാസന്റെ കുടുംബാംഗങ്ങള്‍ക്കോ മറ്റോ ഓഹരി പങ്കാളിത്തമുണ്ടെങ്കില്‍ അതും വ്യക്തമാക്കേണ്ടി വരും.വിശദവിവരങ്ങള്‍ സത്യവാങ്മൂലമായി കോടതിയെ അറിയിക്കണം.ടീമിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ ആരാണെന്ന് അറിയാന്‍ ഇതിലൂടെ കഴിയുമെന്ന് ജസ്റ്റീസുമാരായ ടി എസ് ഠാക്കൂര്‍, എഫ് എം ഖലീഫുള്ള എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

അതേസമയം ഐ പി എല്‍ വാതുവെപ്പ് ആരോപണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ ചെന്നൈ ടീമിന്റെ ഉദ്യോഗസ്ഥനാണെന്ന് ബി സി സി ഐ കോടതിയില്‍ സമ്മതിച്ചു.ടീമിന്റെ സി ഇ ഒ ആയി പ്രവര്‍ത്തിക്കുന്നതല്ലാതെ മറ്റ് യാതൊരുവിധ ബന്ധങ്ങളും ഇല്ലെന്നായിരുന്നു ഇതേവരെയുള്ള ബി സി സി ഐ നിലപാട്.

ഐ പി എല്‍ വാതുവെപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ള ക്രിക്കറ്റ് താരങ്ങളുടെ പേര് വെളിപ്പെടുത്തണമെന്ന് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ വാദം പൂര്‍ത്തിയായ ശേഷം ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

INDIANEWS24 SPORTS

Leave a Reply