രാജ്യത്തെ കൊടിയ ദുഖത്തിലാഴ്ത്തിക്കൊണ്ട് ചെന്നൈയില്‍ തുടരുന്ന വെള്ളപ്പൊക്കം നഗരത്തിലെ ഡ്രെയിനേജ് സംവിധാനത്തിന്റെ പാകപ്പിഴ.മഴ പെയ്തു വീഴുന്ന വെള്ളം കൃത്യമായി ഒഴുകി പോകാന്‍ പാകത്തിലുള്ള ഡ്രെയിനേജ് സംവിധാനമില്ലാത്തതാണ് ഇവിടത്തെ വെള്ളപ്പോക്കം രാജ്യത്തെ നടുക്കിയ ദുരന്തമായി മാറിയത്.ചെന്നൈയില്‍ സാധാരണ നിലയില്‍ ഒരു ചെറിയ മഴ പെയ്തോല് പോലും റോഡുകളിലും മറ്റും വെള്ളക്കെട്ടു മൂലം നഗരം നിശ്ചലമാകുന്ന സ്ഥിതിയാണ്.ഇവിടെതാമസമാക്കിയിട്ടുള്ളവര് തന്നെ ഇത് സാക്ഷ്യപ്പെടുത്തുന്നു.
പേമാരിയോ പ്രളയമോ ഒന്നും സംഭവിക്കാതെയാണ് ചെന്നൈ ദുരിത നഗരമായിരിക്കുന്നത്.തുടര്‍ച്ചയായി മഴ പെയ്യുക മാത്രമാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്.എന്നാല്‍ റോഡുകളിലും മറ്റും വീഴുന്ന മഴവെള്ളം ഒഴുകി പോകാന്‍ പാകത്തിനുള്ള ഡ്രെയിനേജ് സംവിധാനമില്ലെന്നതാണ് ദുരതത്തിന്റെ ആഴം കൂട്ടുന്നത്.വ്യാഴാഴ്ച്ച ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ചെന്നൈ നഗരത്തിന്റെ ഇപ്പോഴത്തെ ആശങ്ക സംബന്ധിച്ച് കേരളത്തില്‍ നിന്നുള്ള എം പി.യായ പി കെ ശ്രീമതി പ്രസ്താവനകള്‍ നടത്തിയിരുന്നു.ഇന്നു തമിഴ്നാട് നേരിടുന്ന പോലൊരു പ്രശ്നം മറ്റൊരു സ്ഥലത്തമുണ്ടായിട്ടില്ല.വെള്ളമൊഴുകി പോകാനുള്ള സംവിധാനമില്ലാത്തതാണ് ഇത്തരത്തില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ പ്രധാനകാരണം.ഞങ്ങളുടെ തിരുവനന്തപുരത്തും ഇതുപോലെ മഴ പെയ്താല്‍ വന്‍ വെള്ളക്കെട്ട് രൂപപ്പെടും ശ്രീമതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒരു വര്‍ഷം മുമ്പ് വരെ ചൈന്നൈയില്‍ വര്‍ഷങ്ങളോളം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നില്‍ക്കേണ്ടി വന്ന കൊച്ചി സ്വദേശിയായ വിഷ്വല്‍ എഡിറ്റര്‍ സഞ്ജയ് അന്നത്തെ അനുഭവത്തെ കുറിച്ച് പറയുന്നതിങ്ങനെ.’ചെന്നൈയില്‍ മഴ പെയ്താല്‍ പിന്നെ സ്കൂളിലും കോളെജിലും ക്ലാസുണ്ടാവില്ല.കാരണം നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് കാരണം ഗതാഗത സംവിധാനം താറുമാറായിട്ടുണ്ടാകും.അതോടൊപ്പം സ്ഥാനപങ്ങളിലേക്കൊന്നും കയറാന്‍ കഴിയാത്ത വിധം വെള്ളം മുങ്ങിയ നിലയിലായിരിക്കും.ഒരു ചെറിയ മഴ പെയ്താലുള്ള സ്ഥിതിയാണ് ഇങ്ങനെ.നല്ലൊരു മഴ പെയ്താല്‍ കാര്യം ഇതിലും കഷ്ടമാകും.അവിടെ താമസിക്കുന്ന സമയത്ത് മഴ ദിവസം വെള്ളക്കെട്ടും മറ്റുമെല്ലാം മറികടന്ന് കോളെജിലെത്തിയപ്പോള്‍ അവടെ ആരും എത്തിയില്ല.അന്നാണ് ചെന്നൈയില്‍ മഴ പെയ്താല്‍ അപ്രഖ്യാപിത അവധിയായിരിക്കുമെന്ന് മനസ്സിലാക്കുന്നത്.ഇപ്പോഴത്തെ സ്ഥിതികളെ കുറിച്ച് അവിടെയുള്ള സുഹത്തുക്കളുമായി ബന്ധപ്പെട്ട് അന്വേഷിച്ചു.നമ്മുടെ നാട്ടില്‍ തുടര്‍ച്ചയായി രണ്ട് മൂന്ന് ദിവസം മഴ പെയ്താല്‍ എന്താവും സ്ഥിതി അത്രമാത്രമേയുള്ളു.പക്ഷേ കാര്യങ്ങള്‍ ഈ നിലയില്‍ വഷളായി.’
ചെന്നൈയില്‍ താമസമാക്കിയ കാലത്ത് ചെറിയ മഴ പെയ്ത അവസ്ഥയില്‍ വീടിനടുത്ത് നിന്ന് സഞ്ജയ് സ്വന്തം ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ ചിലത്
ചെന്നൈ വെള്ളപ്പോക്കം രാജ്യത്തെ നടുക്കിയ ദുരന്തമായി മാറിയിരിക്കുന്നു.ഗതാഗത സംവിധാനത്തിന് തീരെ കഴിയാതെവന്ന ഇവിടെ കടകമ്പോളങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവ ദിസവങ്ങളായി അടഞ്ഞുകിടക്കുകയാണ്.തുടര്‍ച്ചയായി മഴ പെയ്താല്‍ കാര്യങ്ങള്‍ ഈ വിധത്തിലാകുമെങ്കില് ഇവിടത്തെ ഡ്രെയിനേജ് സംവിധാനം പരിഷകരിച്ചില്ലെങ്കില് ദക്ഷിണേന്ത്യയില്‍ ഏറെ ശ്രദ്ധേയമായ ചൈന്നൈ നഗരത്തിനെ ഭാവിയിലും ദുരിതങ്ങള്ക്കുപരി സാമ്പത്തികമായി വലിയ തോതില്‍ ഭീഷണിയായേക്കാം.
INDIANEWS24.COM National Desk