728-pixel-x-90-2-learn
728-pixel-x-90
<< >>

ചെന്നൈയിലെ ഐടി മേഖലയില്‍ ജലക്ഷാമം അതീവ രൂക്ഷം,തമിഴ് നാട് കടുത്ത വരള്‍ച്ചയില്‍

ചെന്നൈ: ചെന്നൈയിലെ ഐടി മേഖലയില്‍ ജലക്ഷാമം രൂക്ഷമായി തുടരുകയാണ്. .നിരവധി മലയാളികള്‍ ജോലിചെയ്യുന്ന അറൂന്നൂറോളം ഐടി ഇതര കമ്പനികളാണ് ഒഎംആറില്‍ ഉള്ളത്. നാനൂറ് ദശലക്ഷം ലിറ്റര്‍ വെള്ളം ഉപോയഗിച്ചിരുന്ന എടി ക്യാമ്പസുകളില്‍ അറുപത് ശതമാനത്തോളം ജലലഭ്യത കുറഞ്ഞു. സ്വകാര്യ വാട്ടര്‍ ടാങ്കറുകള്‍ എത്തുന്നത് ദിവസങ്ങള്‍ കൂടുമ്പോള്‍ മാത്രം. നാലുവര്‍ഷം മുമ്പ് സ്വകാര്യ വാട്ടര്‍ ടാങ്കര്‍ ഉമകളുടെ സമരത്തിനിടെയാണ് ഇത്തരമൊരു സാഹചര്യം ചെന്നൈ ഒഎംആര്‍ ക്യാമ്പസുകളില്‍ അനുഭവപ്പെട്ടിട്ടുള്ളത്.വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് കമ്പനികള്‍ നിര്‍ദേശിച്ചിരിക്കുന്നതെങ്കിലും, ഫ്ലാറ്റില്‍ വെള്ളമില്ലാത്തതിനാല്‍ ഇത് സാധ്യമല്ലെന്ന് ടെക്കി കുടുംബങ്ങള്‍ പറയുന്നു. ബെംഗളൂരു, കോയമ്പത്തൂര്‍ ഉള്‍പ്പടെയുള്ള ബ്രാഞ്ചുകളിലേക്ക് മാറാനാണ് കമ്പനികള്‍ ഇപ്പോള്‍ നിര്‍ദേശിക്കുന്നത്.tamilll

അതെ സമയം ചെന്നൈയിലും പരിസര പ്രദേശങ്ങളിലും ജലക്ഷാമം അതീവ ദുഷ്കരമായ അവസ്ഥയിലേക്ക് ജനങ്ങളെ കൊണ്ടെത്തിച്ചിരിക്കുകയാണ്.തമിഴ്നാട്ടിലാകെ ജലത്തിന് നെട്ടോട്ടമാണ്.സര്‍ക്കാരിനെതിരെയുള്ള ജനരോഷവും ഇരമ്പുകയാണ്.കേരളത്തിന്റെ കുടിവെള്ളം ട്രെയിന്‍ വഴി എത്തിക്കാമെന്ന വാഗ്ദാനം ആദ്യം അവഗണിച്ചുവെങ്കിലും തമിഴ് നാട് ഇപ്പോള്‍ ഏക ആശ്രയമായി ഇതിനെ കാണുന്ന സ്ഥിതിവിശേഷമാണ്.മഴ പെയ്യും എന്ന പ്രതീക്ഷയില്‍ ഓരോ മണിക്കൂറും തള്ളി നീക്കുന്ന അവസ്ഥയില്‍ ജനത്തിനു എത്രത്തോളം പിടിച്ചു നില്‍ക്കാനാകും എന്ന ചോദ്യം കടുത്ത ആശങ്ക ഉയര്‍ത്തുകയാണ്.

INDIANEWS24 CHENNAI DESK

 

 

Leave a Reply