jio 800x100
jio 800x100
728-pixel-x-90
<< >>

ചെന്നൈക്ക് മൂന്നാം തോൽവി,സൺറൈസേഴ്‌സിന്റെ വിജയം അഞ്ചു റൺസിന്‌,ധോണിയും ജഡേജയും തിളങ്ങി

ബായ്∙ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് മൂന്നാം തോൽവി. 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈസൂപ്പർ കിങ്സ‌ിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനേ സാധിച്ചുള്ളൂ. സൺറൈസേഴ്സിന്റെ വിജയം 7 റൺസിന്. ഹൈദരാബാദ് സീസണിലെ രണ്ടാം ജയമാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരെ സ്വന്തമാക്കിയത്.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു.അർധസെഞ്ചുറി നേടി പുറത്താകാതെ നിന്ന യുവതാരം പ്രിയം ഗാർഗിന്റെ മികവിലാണ് ഹൈദരാബാദ് പൊരുതാവുന്ന സ്കോറിലേക്കെത്തിയത്.ധോണി 36 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 47 റൺസുമായി പുറത്താകാതെ നിന്നു. സീസണിലെ നാലു മത്സരങ്ങളിൽ ചെന്നൈയുടെ മൂന്നാം തോൽവിയാണിത്. ഇതോടെ പോയിന്റ് പട്ടികയിൽ ധോണിയും സംഘവും അവസാന സ്ഥാനത്ത് തുടരുന്നു.നേരത്തെ, തുടക്കം പാളിയ ചെന്നൈയ്ക്ക് രവീന്ദ്ര ജഡേജയുടെ അർധസെഞ്ചുറിയും (35 പന്തിൽ 51 ), ധോണിയുടെ ഇന്നിങ്സുമാണ് പ്രതീക്ഷ പകർന്നത്. 42 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമാക്കിയ ചെന്നൈയെ, അഞ്ചാം വിക്കറ്റിൽ 72 റൺസ് കൂട്ടിച്ചേർത്താണ് ജഡേജ–ധോണി സഖ്യം കരകയറ്റിയത്. 52 പന്തിലാണ് ഇരുവരും ചേർന്ന് 72 റൺസ് നേടിയത് .
INDIANEWS24 CRICKET DESK 

Leave a Reply