ലഖ്നൗ: വില കൂടിയ ചെടികള്‍ കടിച്ചു തിന്നതിന് ഉത്തര്‍പ്രദേശ് പോലീസ് കഴുതകളെ പിടികൂടി ജയിലില്‍ പാര്‍പ്പിച്ചു. സംസ്ഥാനത്തെ ജലൗണ്‍ ജില്ലയില്‍ ഉറായി ജയിലിലുണ്ടായ സംഭവത്തെ തുടര്‍ന്ന് എട്ട് കഴുതകളെ നാല് ദിവസമാണ് ജയിലിലിട്ടത്.
ജയിലിന് പുറത്ത് നട്ടുപിടിപ്പിച്ചിരുന്ന ചെടുകള്‍ കഴുതകള്‍ തിന്നുതീര്‍ത്തതിന്റെ പേരിലായിരുന്നു പോലീസ് നടപടി. അഞ്ച് ലക്ഷം രൂപ വില വരുന്ന ചെടികളാണ് കഴുതകള്‍ തിന്നത്. സംഭവത്തെ തുടര്‍ന്ന് കഴുതകളുടെ ഉടമസ്ഥന് പോലീസ് താക്കീത് ചെയ്തിരുന്നു. അതിന് ശേഷവും നിയന്ത്രണമില്ലാതെ കഴുതകളെ പുറത്തേക്ക് വിട്ടതിനെ തുടര്‍ന്നാണ് പോലീസ് പിടികൂടിയതെന്ന് ഉറായി ജയില്‍ അധികൃതര്‍ അറിയിച്ചു.
INDIANEWS24.COM Locknow