jio horizontal
728-pixel-x-90
<< >>

ചെങ്ങന്നൂര്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

ചെന്നൈ: ചെങ്ങന്നൂര്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായര്‍(65) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച്ച പുലര്‍ച്ചെ നാലിനായിരുന്നു അന്ത്യം.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം 2016ല്‍ സിറ്റിംഗ് എം.എല്‍.എ പി സി വിഷ്ണുനാഥിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. രണ്ട് തവണ സിപിഎം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി ആയിട്ടുണ്ട്. 2001ല്‍ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ ശോഭന ജോര്‍ജ്ജിനോട് പരാജയപ്പെട്ടിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.

INDIANEWS24.COM Chennai

Leave a Reply