728-pixel-x-90-2-learn
728-pixel-x-90
<< >>

ചെങ്ങന്നൂരില്‍ ആയിരങ്ങള്‍ മരിച്ചുവീഴുന്നകാഴ്ച കാണേണ്ടിവരും:എംഎല്‍എ സജി ചെറിയാന്‍

ചെങ്ങന്നൂര്‍: പ്രളയത്തില്‍ കുടുങ്ങി ചെങ്ങന്നൂരില്‍ അമ്പതിനായിരം പേര്‍ മരിച്ച് വീഴുന്ന കാഴ്ച കാണേണ്ടിവരുമെന്ന് എംഎല്‍എ സജി ചെറിയാന്‍. ഇന്ന് രാത്രിയില്‍ ആരും സഹായത്തിനായി എത്തിയില്ലെങ്കില്‍ ഭീകരമായ സ്ഥിതിയിലെത്തും.കൊച്ചുകുഞ്ഞുങ്ങള്‍ വരെ അപകടാവസ്ഥയില്‍ ആണ്. ഒരു ഹെലികോപ്ടര്‍ എങ്കിലും ഉടന്‍ സഹായത്തിനെത്തിച്ചേ മതിയാകൂ.
നേവിയോട് ഹെലികോപ്ടറിന് വേണ്ടി അപേക്ഷിക്കുകയാണെന്നും സജി ചെറിയാന്‍.ഒരു സ്വകാര്യ ചാനലില്‍ ആണ് അദ്ദേഹം നിലവിലെ അവസ്ഥ പങ്കുവെച്ചത്.ഭക്ഷണം ലഭിക്കുന്നില്ല. മരിച്ച് വീണവരുടെ മൃതദേഹം പോലും മാറ്റാന്‍ പറ്റുന്നില്ല. എയര്‍ ലിഫ്റ്റിംഗ് മാത്രമാണ് ഏക വഴി. അതിനായി എങ്ങനെയെങ്കിലും ഹെലികോപ്ടര്‍ എത്തിക്കാന്‍ സഹായിക്കൂ എന്ന് പറഞ്ഞ് കരഞ്ഞ് യാചിക്കുകയായിരുന്നു സജി ചെറിയാന്‍. ചെങ്ങന്നൂരില്‍ അമ്പതിനായിരത്തോളം പേര്‍ അപകടക്കെണിയിലാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply