728-pixel-x-90-2-learn
728-pixel-x-90
<< >>

ചെങ്ങന്നൂരിനു കടും ചുവപ്പ്, സജി ചെറിയാന് റെക്കോര്‍ഡ്‌ ഭൂരിപക്ഷം

ചെങ്ങന്നൂർ: ചുവപ്പ് കത്തിപ്പടര്‍ന്ന  കാത്തിരുന്ന ചെങ്ങന്നൂരില്‍ ഇടതുപക്ഷ സ്ഥാനാർഥി സജി ചെറിയാന് റിക്കാർഡ് ഭൂരിപക്ഷത്തോടെ വിജയം. ചെങ്ങന്നൂരിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് എല്‍ ഡി എഫ് കൊയ്തത്. 20,956 വോട്ടിന്‍റെ ഭൂരിപക്ഷമാണ് സജി ചെറിയാന് ലഭിച്ചത്.1987-ലെ തെരഞ്ഞെടുപ്പിൽ മാമൻ ഐപ്പ് നേടിയ 15,703 എന്ന ഭൂരിപക്ഷമായിരുന്ന ഇതുവരെയുള്ള ചെങ്ങന്നൂരിലെറെക്കോര്‍ഡ്‌.67,303 വോട്ടുകളാണ് സജി ചെറിയാൻ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫിലെ ഡി.വിജയകുമാറിന് 46,347 വോട്ടുകൾ ലഭിച്ചു. എൻഡിഎ സ്ഥാനാർഥി പി.എസ്.ശ്രീധരൻപിള്ള 35,270 വോട്ടുകൾ നേടി.

മാന്നാർ പഞ്ചായത്തിലെ വോട്ടുകൾ എണ്ണിയാണ് ചെങ്ങന്നൂരിന്‍റെ വിധി നിർണയം തുടങ്ങിയത്. അവിടെ തുടങ്ങിയ ഇടത് മുന്നേറ്റം വോട്ടണ്ണലിന്‍റെ അവസാനം വരെ നിലനിർത്താൻ സജി ചെറിയാന് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. ഭൂരിപക്ഷം ബൂത്തുകളിലും ഇടത് സ്ഥാനാർഥിയുടെ കുതിപ്പാണ് ചെങ്ങന്നൂരിൽ കണ്ടത്. ഒരുഘട്ടത്തിൽ പോലും യുഡിഎഫ് സ്ഥാനാർഥിക്ക് ലീഡ് നേടാനും കഴിഞ്ഞില്ല എന്നതും ഇടത് വിജയത്തിന്‍റെ മാറ്റ് കൂട്ടി.

മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും ഒരു നഗരസഭയിലും എൽഡിഎഫ് വ്യക്തമായ ലീഡ് നേടി. കേരള കോണ്‍ഗ്രസ്-എം ഭരിക്കുന്ന തിരുവൻവണ്ടൂർ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് അവസാന നിമിഷം യുഡിഎഫിലേക്ക് എത്തിയ കെ.എം.മാണിക്കും തിരിച്ചടിയായി. യുഡിഎഫ് സ്ഥാനാർഥി വിജയകുമാറിന്‍റെ വീട് ഉൾപ്പെടുന്ന പുലിയൂർ പഞ്ചായത്തിൽ യുഡിഎഫ് രണ്ടാമതാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മനാടായ ചെന്നിത്തല പഞ്ചായത്തിൽ 2,353 വോട്ടിന്‍റെ വ്യക്തമായ ലീഡാണ് സജി ചെറിയാൻ നേടിയത്.പോസ്റ്റൽ വോട്ടുകളിൽ ഒരെണ്ണം മാത്രമാണ് സജി ചെറിയാന് നഷ്ടമായത്. ആകെ ലഭിച്ച 43 പോസ്റ്റൽ വോട്ടുകളിൽ 42 എണ്ണവും ഇടത് സ്ഥാനാർഥിക്കായിരുന്നു. ഒരു പോസ്റ്റൽ വോട്ട് ബിജെപി സ്ഥാനാർഥിയ്ക്ക് ലഭിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർഥിയ്ക്ക് പോസ്റ്റൽ വോട്ടൊന്നും ലഭിച്ചില്ല.മൂന്ന് മുന്നണി സ്ഥാനാർഥികൾക്ക് ഒഴികെ മാറ്റാർക്കും കെട്ടിവച്ച കാശ് തിരികെ കിട്ടില്ല. സ്വതന്ത്ര സ്ഥാനാർഥിയായ സ്വാമി സുഖാകാശ് സരസ്വതി 800 വോട്ടുകള്‍ നേടി നാലാം സ്ഥാനത്തെത്തി.728 വോട്ടുകൾ നേടിയ നോട്ടയാണ് അഞ്ചാമത് എത്തിയത്.

ആം ആദ്മി പാർട്ടിക്ക് ചെങ്ങന്നൂരിൽ കേവലം  368 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ.വന്‍ പ്രചരണം അഴിച്ചു വിട്ട   ബി ജെ   പിക്ക് തങ്ങള്‍ രണ്ടു വര്ഷം മുമ്പ് നേടിയ വോട്ടുകള്‍ നേടാന്‍ കഴിഞ്ഞില്ല.6.8 ശതമാനം വോട്ടിന്റെ നഷ്ടമുണ്ടായി.മാണിയെ ഒപ്പം   കൂട്ടിയിട്ടും യു ഡി എഫ് വന്‍ പരാജയത്തിലേക്ക് കൂപ്പ് കുത്തി.തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും യു ഡി എഫ് പിന്നിലായി. പിണറായി  വിജയന്‍ സര്‍ക്കാരിന്റെ ജനസമ്മതിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി മാറുകയാണ് ചെങ്ങന്നൂരിലെ പൊന്‍ തിളക്കമാര്‍ന്ന വിജയം.

ldf win

INDIANEWS24 POLITICAL DESK

Leave a Reply