jio 800x100
jio 800x100
728-pixel-x-90
<< >>

ചെകുത്താനെ ഉപാസിക്കാന്‍ 22 പേരെ കൊന്നെന്ന് പത്തൊമ്പതുകാരി

ന്യൂയോര്‍ക്ക്‌: ആറു വര്‍ഷത്തിനിടെ 22 പേരെ താന്‍ കൊന്നിട്ടുണ്ടെന്ന പത്തൊമ്പതുകാരിയുടെ വെളിപ്പെടുത്തലില്‍ അമേരിക്ക നടുങ്ങി. ഒരു കൊലപാതകക്കേസില്‍ ഭര്‍ത്താവിനൊപ്പം അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പെന്‍സില്‍വാനിയ സ്വദേശിയായ മിരാന്‍ഡ ബാര്‍ബറാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. സാത്താനെ ഉപാസിക്കുന്നതിനു വേണ്ടിയാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് ജയിലില്‍ ഒരു പ്രാദേശിക ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ യുവതി വെളിപ്പെടുത്തി. ജയിലില്‍ നിന്ന് വിട്ടയച്ചാല്‍ ഇനിയും കൊലപാതകങ്ങള്‍ നടത്തുമെന്നും ഇവള്‍ പറയുന്നു. വെളിപ്പെടുത്തല്‍ സത്യമാണോ എന്ന് അന്വേഷിക്കാന്‍ എഫ്ബിഐയുടെ സഹായം തേടിയിരിക്കുകയാണ് പെന്‍സില്‍വാനിയ പോലീസ്.

അലാസ്ക മുതല്‍ നോര്‍ത്ത് കരോളിന വരെയുള്ള സ്ഥലങ്ങളില്‍ 22 കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നു മിരാന്‍ഡ പറയുന്നു. 13 വയസ് മാത്രമുള്ളപ്പോഴായിരുന്നു ആbarbarദ്യ കൊലപാതകമത്രേ. പണത്തിനു പകരം സൗഹൃദം നല്‍കാന്‍ തയ്യാര്‍ എന്ന് ഓണ്‍ലൈനില്‍ പരസ്യം നല്‍കിയാണ്‌ ഇരകളെ കണ്ടെത്തിയതെന്നും മിരാന്‍ഡ പറഞ്ഞു.

നവംബറില്‍ ട്രോയ് ലഫെരാര എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് മിരാന്‍ഡയെയും ഭര്‍ത്താവ് ഇരുപത്തിരണ്ടു വയസുള്ള എലിയറ്റ് ബാര്‍ബറെയും പോലീസ് അറസ്റ്റ് ചെയ്തത്. മിരാന്‍ഡ നല്‍കിയ പരസ്യത്തില്‍ കുടുങ്ങുകയായിരുന്നു ലാഫെരേര.

കൊലപാതകത്തിന് ആഴ്ചകള്‍ മുമ്പ് മാത്രമാണ് എലിയറ്റ് ബാര്‍ബറും മിരാന്‍ഡയും പെന്‍സില്‍വാനിയയിലേക്ക് താമസം മാറിയത്. ഒരുമിച്ച് ഒരു കൊലപാതകം നടത്തണമെന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് ലാഫെരേര വലയില്‍ വീണതെന്ന് എലിയറ്റ് പോലീസിനോട് പറഞ്ഞു. ലാഫെരേരയുടെ കാറിനുള്ളില്‍ വെച്ചായിരുന്നു കൊലപാതകം. കാറിനു മുന്നില്‍ ഒപ്പമിരുന്ന ലാഫെരേരയുടെ വയറ്റില്‍ മിരാന്‍ഡ കത്തി കുത്തിയിറക്കി. പിന്‍സീറ്റില്‍ ഇരുന്ന ബാര്‍ബര്‍ കയര്‍ കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിക്കുകയും ചെയ്തു. ഈ കേസില്‍ ഇരുവര്‍ക്കും വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കെയാണ് മിരാന്‍ഡയുടെ പുതിയ വെളിപ്പെടുത്തല്‍.

Leave a Reply