728-pixel-x-90-2-learn
728-pixel-x-90
<< >>

‘ചൂല്‍’ എടുക്കാന്‍ വി എസ്സിന്‍റെ പരോക്ഷ ആഹ്വാനം:

തിരുവനന്തപുരം •കേരളം ഭരിക്കുന്നത് ഉമ്മന്‍ചാണ്ടിയും സരിതാ നായരും ബിജു രാധാകൃഷ്ണനും നയിക്കുന്ന കൊള്ള കമ്പനിയാണെന്നും ഇവര്‍ക്കെതിരെ ഡല്‍ഹിയില്‍ അരവിന്ദ് കേജ്രിവാളിന്‍റെ തിരഞ്ഞെടുപ്പു ചിഹ്നമായ ചൂല്‍ എല്‍ഡിഎഫിന്‍റെ മഹിളാ സംഘങ്ങള്‍ എടുക്കാന്‍ ഇടവരരുതെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇടതുമുന്നണിയുടെ സോളാര്‍ സമരത്തിന്‍റെ പുതിയ ഘട്ടമായ ക്ലിഫ് ഹൗസ് ഉപരോധം ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ ആയിരുന്നു വി എസ്സിന്റെ പരോക്ഷമായ ആഹ്വാനം.

സരിത നായരും ബിജു രാധാകൃഷ്ണനും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് കോടികളുടെ അഴിമതിയാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സര്‍ക്കാറിന്‍്റെ ചീഫ് വിപ്പ് പി.സി ജോര്‍ജ് തന്നെയാണ് പറയുന്നത്. ഇവര്‍ മൂന്നു പേരും ചേര്‍ന്നാണ് ഈ കൊള്ളക്കമ്പനി പ്രവര്‍ത്തിപ്പിക്കുന്നത്

രാവിലെ രാജ്ഭവനു സമീപത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് പൊലീസ് തടഞ്ഞതിനെത്തുടര്‍ന്നു പ്രവര്‍ത്തകര്‍ അറസ്റ്റ് വരിച്ചു. ഏതാണ്ട് അരമണിക്കൂര്‍ കൊണ്ടു സമരം അവസാനിച്ചു. ഇന്നു രാവിലെ വീണ്ടും തുടരും. സോളാര്‍ തട്ടിപ്പുകാര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിയ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി എന്നു വി.എസ്. പറഞ്ഞു. ചാണ്ടിയും സരിതാ നായരും തിരുവഞ്ചൂരുമൊക്കെ ചേര്‍ന്നുള്ള തട്ടിപ്പു സംഘത്തിന് അര്‍ഹമായ തിരിച്ചടി ലഭിക്കും.

Leave a Reply