jio 800x100
jio 800x100
728-pixel-x-90
<< >>

ചൂട് ഏറി; യൂറോപ്പ് വിയര്‍ക്കുന്നു

ബര്‍ലിന്‍:യൂറോപ്പില്‍ അത്യുഷ്ണം ഏറി.40 സെല്‍ഷ്യസ് ഗ്രാഡ് വരെ ചൂട് ഉയര്‍ന്നതായി വിവിധ രാജ്യങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.കഴിഞ്ഞ 134 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയധികം ചൂട് യൂറോപ്പിലുണ്ടാകുന്നത്.

ജര്‍മനി, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയ്ന്‍, ഓസ്ട്രിയ, ഇറ്റലി തുടങ്ങിയ പ്രമുഖ രാജ്യങ്ങളിലാണ് അത്യുഷ്ണം ഏറെ അനുഭവപ്പെടുന്നത്.താപനില ഉയര്‍ന്നതുമൂലം പല ഇടങ്ങളിലും ജീവിതം ദുസ്സഹമായിരിക്കുകയാണ്.എന്നാല്‍ ഇതുമൂലം ഇതേവരെ ജീവഹാനി ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

1881 ശേഷം യൂറോപ്പില്‍ ഇത്രയും വലിയ അത്യുഷ്ണം ഉണ്ടാകുന്നന്തെന്താെണന്ന് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തല്‍.2003 ഓഗസ്റ്റിലും സമാനമായ ഉഷ്ണം ഉണ്ടായി.അന്ന് യൂറോപ്പില്‍ നൂറുകണക്കിന് വൃദ്ധജനങ്ങള്‍ മരണമടഞ്ഞിരുന്നു.അത്യുഷ്ണത്തിന് അകമ്പടിയായി ചൂടുകാറ്റും, ചുഴലിക്കാറ്റും, മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.അടുത്ത ബുധനാഴ്ച പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.ഇതിന് പുറമെ പൊതുജനങ്ങള്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തണമെന്ന് വിവിധ രാജ്യങ്ങളില്‍ സര്‍ക്കാര്‍ അറിയിപ്പും നല്‍കിയിട്ടുണ്ട്.

INDIANEWS24.COM Berlin

Leave a Reply