728-pixel-x-90-2-learn
728-pixel-x-90
<< >>

ചുവന്ന ബീക്കണ്‍ ലൈറ്റിന് നിരോധനം

ന്യൂഡല്‍ഹി:രാഷ്ട്രപതി അടക്കമുള്ള വി ഐ പികള്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് നിരോധിച്ചു.മേയ് ഒന്നു മുതല്‍ ഇത് പ്രാബല്യത്തിലാകും.കേന്ദ്രമന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, ലോക്‌സഭാ സ്പീക്കര്‍ എന്നിങ്ങനെ എല്ലാ വിഐപികള്‍ക്കും നിരോധനം ബാധകമായിരിക്കും.എന്നാല്‍ അടിയന്തര സാഹചര്യം വന്നാല്‍ മാത്രം ചുവന്ന ബീക്കണ്‍ ലൈറ്റ്‌ ഉപയോഗിക്കാമെന്നും തീരുമാനം പ്രഖ്യാപിച്ച ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. അഗ്നിശമന വാഹനങ്ങള്‍, പോലീസ്, കരസേനാ വാഹനങ്ങള്‍, ആംബുലന്‍സ് എന്നിവയില്‍ നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം.

തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ മന്ത്രി ഗഡ്കരി തന്റെ വാഹനത്തിലെ ചുവന്ന ബീക്കണ്‍ ലൈറ്റ് അഴിച്ചുമാറ്റി.അടുത്ത ഒന്ന് മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വാഹനങ്ങളില്‍ ഒന്നും ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ പാടില്ല.

INDIANEWS24.COM NEWDELHI

Leave a Reply