കേരളം :ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫൈലിന് ചുഴലിക്കൊടുങ്കാറ്റ് ഇന്ത്യന്‍ തീരത്തോട് അടുക്കുന്നു. മണിക്കൂറില്‍ 215 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനാണു സാധ്യയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വാര്‍ത്ത ബുള്ളറ്റിനില്‍ അറിയിച്ചു. തീരത്തോടുക്കുന്ന ചുഴലിക്കാറ്റിനു ഇന്ത്യയുടെ പകുതിയോളം വലുപ്പമുണ്ടെന്നാണ് സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ തെളിയിക്കുന്നത്.
ആന്ധ്രാപ്രദേശിലെ കലിംഗപട്ടണത്തിനും ഒഡീഷയിലെ പ്രദിപിനും ഇടയ്ക്കായി കാറ്റു വീശുമെന്നാണു മുന്നറിയിപ്പ്. ചുഴലിക്കാറ്റു ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ അഭയാര്‍ത്ഥി ക്യാംപുകള്‍ തയാറാക്കിയിട്ടുണ്ട്. തീരപ്രദേശങ്ങളിലെ വിനോദയാത്രകളെല്ലാം റദ്ദാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
തീരപ്രദേശ ജില്ലകളിലെ കലക്ടര്‍മാര്‍ക്കു കര്‍ശന സുരക്ഷാ നിര്‍ദേശം നല്കി. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയിട്ടുണ്ട്. ഹെലികോപ്റ്ററുകള്‍ തയാറാക്കി നിര്‍ത്തണമെന്നു ഒഡീഷ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ഏറ്റവും വലിയ ഗ്യാസ് ഏജന്‍സിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കിഴക്കന്‍ തീരങ്ങളിലാണു സ്ഥിതി ചെയ്യുന്നത്. ചുഴലിക്കാറ്റിന്റെ സ്വാധീനം കൊണ്ട് കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ കനത്തമഴ പെയ്തേക്കും.