jio 800x100
jio 800x100
728-pixel-x-90
<< >>

ചുരിദാര്‍ വീട്ടിലെത്തും മാപോണിയിലൂടെ !

ഓണ്‍ലൈന്‍ വ്യാപാരത്തില്‍ തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ് മാപോണി സ്റ്റൈല്‍ റിപ്പബ്ലിക്(www.maaponi.com).കേരളത്തിലെ ഏറ്റവും വലിയ ലേഡീസ് എത്നിക് വെയര്‍ കളക്ഷന്‍ ഒരുക്കിക്കൊണ്ടാണ് മാപോണി ഡോട്ട് കോം എത്തിയിരിക്കുന്നത്‌,ലെഹംഗാ,സല്‍വാര്‍ സ്യൂട്ട്,ദാവണി,സാരീസ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഒരു വന്‍ ശേഖരം തന്നെ അവതരിപ്പിക്കുകയാണ് മാപോണി സ്റ്റൈല്‍ റിപ്പബ്ലിക്.ഓര്‍ഡര്‍ നല്‍കിയാല്‍ കേവലം നാലു മുതല്‍ ആറു ദിവസത്തിനകം ഇന്ത്യയിലും യു എ ഇ തുടങ്ങിയ മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് മെറ്റീരിയല്‍ എത്തിക്കാന്‍ സാധിക്കുമെന്നു മാപോനിയുടെ സാരഥി രേഷ്മ അപ്സി ലാല്‍ പറയുന്നു.

നിരവധി ചെറുകിട വന്‍കിട വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ അടക്കി വാഴുന്ന കേരളം പോലൊരു മാര്‍ക്കറ്റില്‍ ഇത്തരമൊരു ഓണ്‍ ലൈന്‍ സ്റ്റോറിന് സാധ്യതകള്‍ ഉണ്ടോ എന്ന് സംശയിച്ചു നില്‍ക്കാന്‍ മാപോണിയുടെ സാരഥികള്‍ തയ്യാറായില്ല.ഒരു പുതിയ ഷോപ്പിംഗ്‌ സംസ്കാരത്തിലേക്കും ഭിന്ന അഭിരുചികളിലേക്കും കേരളീയ യുവത്വം എത്തുന്നതിന്റെ സൂചനകള്‍ വ്യക്തമായി അവര്‍ ഉള്‍ക്കൊണ്ടു.

എം ബി എ പഠനശേഷം വിവാഹിതയായി ഭര്‍ത്താവ് അപ്സി ലാലും മകള്‍ വൈഗയുമൊത്ത് ദുബായിലെത്തുമ്പോള്‍ സാധാരണ വീട്ടമ്മമാരെപ്പോലെ ഒതുങ്ങിക്കഴിയാനാണ് രേഷ്മയും തീരുമാനിച്ചത്.ഏറിയാല്‍ കുടുംബജീവിതത്തിനു കൂടുതല്‍ സമയം കണ്ടെത്താന്‍ വിധം ഒരു പാര്‍ട്ട്ടൈം ജോലി കണ്ടെത്തുക എന്നത് മാത്രമേ  രേഷ്മ എന്ന എം ബി എ ബിരുദധാരി ആഗ്രഹിച്ചുള്ളൂ.പക്ഷെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാരത്തിന്‍റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ അപ്സിലാല്‍ രേഷ്മയെ ഒരു സാധാരണ വീട്ടമ്മയായി കഴിയാന്‍  വിട്ടില്ല.ഒരു ചെറുകിട ഉദ്യോഗത്തില്‍ ഒതുങ്ങുന്നതിനുപരിയായി മികച്ച ഒരു സംരഭകയായി മാറാനുള്ള കഴിവ് രേഷ്മക്കുണ്ട് എന്ന് അപ്സിലാല്‍ തീര്‍ച്ചപ്പെടുത്തി.apsi family

ടച്ച്‌ ആന്‍ഡ്‌ ഫീല്‍ ഷോപ്പിങ്ങില്‍ നിന്നും വിര്‍ച്വല്‍ ഷോപ്പിംഗ്‌ അനുഭവത്തിലേക്ക് സ്വയം പറിച്ചു നടുവാന്‍ നവ തലമുറ തയ്യാറാവുമ്പോള്‍ EARLY BIRD ADVANTAGE  മാപോണിക്ക് ലഭിക്കും എന്ന് രേഷ്മയ്ക്കും അപ്സിക്കും ഉറപ്പായിരുന്നു.കൂടാതെ തങ്ങള്‍ ഒരുക്കുന്ന വൈവിധ്യം ( versatile shopping ) കേരളത്തിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിനും നല്‍കാനാവില്ല എന്ന് അവര്‍ തിരിച്ചറിഞ്ഞു.പിന്നെ അവശേഷിച്ചത് അളവുകളിലും മറ്റും ഉണ്ടായേക്കാവുന്ന mis-match ആയിരുന്നു.പക്ഷെ സാധാരണ ഷോപ്പിങ്ങില്‍ തിരഞ്ഞെടുക്കുന്ന റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്, കൂടാതെ പലപ്പോഴും റീ സ്റ്റിച്ചിങ്ങും മറ്റും ബോഡി ഷേപ്പിനു അനുസൃതമായി പെര്‍ഫെക്ട് ഫിറ്റ് ആകാറില്ല.ഇത്തരമൊരു തിരിച്ചറിവാണ് സെമി സ്റ്റിച്ച്ഡ് ( SEMI STITCHED) കോണ്‍സെപ്റ്റിലേക്ക് മാപോണിയെ എത്തിച്ചത്.മാപോണിയുടെ സെമി സ്റ്റിച്ച്ഡ് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ നിറഞ്ഞ മനസോടെയാണ്‌ സ്വീകരിച്ചത്.കൂടുതല്‍ സൌകര്യപ്രദമായി തങ്ങള്‍ക്ക് മാപോണി സ്റൈല്‍ അനുഭവപ്പെടുന്നു എന്ന് അവര്‍ സാക്ഷ്യപ്പെടുത്തി.

മാപോണിയുടെ ഏറ്റവും വലിയ പ്രത്യേകത ഓര്‍ഡര്‍ പാര്‍സല്‍ ആയി ലഭിക്കുമ്പോള്‍ ബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ നിറത്തിലെ പാറ്റെണിലോ ഡിസൈനിലോ എന്തെങ്കിലും വ്യത്യാസം അനുഭവപ്പെടുന്നുവെങ്കില്‍ അവ തിരികെ നല്‍കാനാവും എന്നതാണ്.റിട്ടേണ്‍ ചാര്‍ജ്ജ് തുടങ്ങി ഒരു വിധത്തിലുള്ള ഒളിഞ്ഞിരിക്കുന്ന കോസ്റ്റും മാപോണി ഉപഭോക്താവിന് മേല്‍ അടിച്ചേല്പ്പിക്കുന്നില്ല.

മറ്റൊരു പ്രധാന പ്രത്യകത മാപോണിയുടെ പോക്കറ്റിനസൃതമായ പ്രൈസിങ്ങാണ്(Pricing).കമ്പനി നേരിട്ട് ഉപഭോക്താവിന് എത്തിക്കുന്നതിനാല്‍ ഇടനിലക്കാരുടെ ലാഭവും ഹോള്‍ഡിങ്ങ് കോസ്റ്റും ഒഴിവാകുകയും തല്‍ഫലമായി വന്‍ വിലക്കുറവില്‍ ഉപഭോക്താവിനു ബോട്ടിക് (boutique) സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ ലഭിക്കാനിട വരുന്ന സാഹചര്യമുണ്ടാകുകയും ചെയ്യുന്നു.സുശക്തവും എളുപ്പത്തില്‍ ബന്ധപ്പെടാവുന്നതുമായ കസ്റ്റമര്‍ കെയര്‍ വിഭാഗവും മാപോണിയെ കൂടുതല്‍ സ്വീകാര്യമാക്കുന്നു.

മാപോണിയുടെ വിജയം കേരളത്തിലെയും വിദേശത്തെയും Enterprising ആയ കുടുംബിനികള്‍ക്ക് ഒരു വന്‍ സാധ്യതയാണ് തുറന്നു തരുന്നത്.മാറുന്ന ജീവിതശൈലികള്‍ക്കനുസരിച്ച് പുതിയ സാങ്കേതികവിദ്യകളാണ് ഇന്ന് യുവതലമുറ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യത്തെ ഓണ്‍ലൈന്‍ റീട്ടെയില്‍ വ്യവസായമേഖല 2015 ഓടെ ഏഴായിരം കോടിയിലേക്ക് കടക്കുമെന്ന് അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (അസോചം) പറയുന്നു. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിങ്ങിനോടു ഭ്രമം കൂടി വരുന്ന സാഹചര്യത്തിലാണിത്. പ്രതിവര്‍ഷം 35% വളര്‍ച്ചയാണ് നേടിക്കൊണ്ടിരിക്കുന്നത്.ഇന്റര്‍നെറ്റ് വേഗം വര്‍ധിക്കുന്നതും അതിന്റെ ഉപയോഗം വ്യാപകമാകുന്നതുമാണ് ഇതിനു പ്രധാന കാരണം.  ഇപ്പോള്‍ ഈ വ്യവസായം രണ്ടായിരം കോടിയിലെത്തി നില്‍ക്കുകയാണ്. രണ്ടുവര്‍ഷത്തിനുള്ളില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ്് ഉപയോക്താക്കളുടെ രാജ്യമായി ഇന്ത്യ മാറും.മൊബൈല്‍ ഫോണ്‍ കവര്‍ മുതല്‍ ലാപ്ടോപ് വരെ ഇത്തരത്തില്‍ വാങ്ങാം.

പല പ്രമുഖ സൈറ്റുകളും പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പനങ്ങള്‍ എല്ലാം 5 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ വില്‍ക്കുന്നു എന്നതും ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. ‘ക്യാഷ് ഓണ്‍ ഡെലിവറി’ വഴി ക്രെഡിറ്റ് കാര്‍ഡ് / ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ തന്നെ ഷോപ്പിംഗ്‌ നടത്താം എന്നതും മറ്റൊരു ഗുണമാണ്. കൊറിയര്‍ കമ്പനികളും ആയി സഹകരിച്ചു വിതരണം ചെയ്യുന്ന ഉല്‍പ്പനങ്ങള്‍ അവ കൈയ്യില്‍ ലഭിച്ചതിനു ശേഷം പണം നല്‍കിയാല്‍ മതി.

സൂപ്പര്‍സ്റ്റോറുകളിലും സാധാരണ കടകളിലും കാണാത്ത ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലുണ്ടന്ന് ഉപഭോക്താക്കളും പറയുന്നു. മുംബൈയില്‍ 65% പേരും ഓണ്‍ലൈന്‍ വ്യാപാരം ഇഷ്ടപ്പെടുന്നവരാണ്.തിരക്ക് പിടിച്ച ജീവിത ശൈലിയും വര്‍ധിച്ച ഇന്ധനവിലയുമാണ്‌ ഇതിനു കാരണമായി പറയുന്നത്.  ഉത്പന്നത്തെ സംബന്ധിക്കുന്ന എല്ലാവിവരങ്ങളും ഓണ്‍ലൈനില്‍ ലഭിക്കുന്നതിനാല്‍ മികച്ചത് കണ്ടത്താന്‍ കഴിയുന്നുവെന്ന് ഉപയോക്താക്കളും പറയുന്നു.ഏതായാലും മാപോണി.കോം പോലുള്ള ഓണ്‍ ലൈന്‍ സ്റോറുകള്‍ ഇന്നത്തെ ജീവിത ശൈലിക്ക് ഏറെ അനുയോജ്യവും അത്യന്താപേക്ഷിവുമാണ്.

മാപോണി ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.maaponi.com എന്ന ഷോപ്പിംഗ്‌ വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Sanu Sathyan INDIANEWS24 Business Desk

Leave a Reply