728-pixel-x-90-2-learn
728-pixel-x-90
<< >>

ചുംബന സമരം സമൂഹത്തിന് നാടക്കേട്: ഹൈക്കോടതി

കൊച്ചി:ചുംബന സമരം സമൂഹത്തിനാകെ നാണക്കേടാണെന്ന് കേരള ഹൈക്കോടതി.സദാചാര ഗുണ്ടായിസത്തിനെതിരെ യുവജന സംഘടനകള്‍ നടത്തുന്ന അക്രമണങ്ങളും ദൗര്‍ഭാഗ്യകരമാണെന്ന് കോടതി വിലയിരുത്തി.

കോഴിക്കോട് റസ്‌റ്റോറന്റ് അടിച്ചു തകര്‍ത്ത കേസ് പരിഗണിച്ചുകൊണ്ടാണ് കോടതി വിലയിരുത്തല്‍ നടത്തിയത്.ഡൗണ്‍ ടൗണ്‍ റസ്‌റ്റോറന്റ് ആക്രമിച്ച കേസില്‍ അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.നാശനഷ്ടങ്ങള്‍ വരുത്തിയെന്ന പരാതിയിന്‍മേല്‍ അന്‍പതിനായിരം രൂപ കെട്ടി വെയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു.

സദാചാര ഗുണ്ടായിസത്തിനെതിരെ കൊച്ചിയിലാണ് ആദ്യം ചുംബന സമരം നടന്നത്.പിന്നീട് കിസ് ഇന്‍ ദ സ്ട്രീറ്റ് എന്ന പേരില്‍ കോഴിക്കോടും സമരം നടന്നു. രണ്ടു സ്ഥലത്തും സമരം അക്രമാസക്തമായിരുന്നു.പല യുവജന സംഘടനകളും സമരക്കാരെ ആക്രമിക്കുകയും ചെയ്തിരുന്നു.

INDIANEWS 24  KOCHI

Leave a Reply