jio 800x100
jio 800x100
728-pixel-x-90
<< >>

ചുംബന സമരം വിലയിരുത്തുമ്പോള്‍

കോഴിക്കോട്ട് ആങ്ങാടിയിലെ ഡൌണ്‍ ടൌണ്‍ ഹോട്ടല്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളുടെ ഭാഗമായി അജ്ഞാതരായ ആരോ ചിലര്‍ ചേര്‍ന്നു പ്രതിഷേധിക്കാന്‍ പ്രഖ്യാപിച്ചതാണ്’ ചുംബന സമരം’.അതിന്റെ ഉദ്ദേശ ശുദ്ധിയിലും പുരോഗമന കാഴ്ചപ്പാടിലും തെറ്റൊന്നും കാണാന്‍ കഴിയില്ല.ലോകത്തിന്റെ മുന്‍പില്‍ ഇന്ത്യയുടെ മുഖം വികസിപ്പിക്കാന്‍ ഇറങ്ങിയ നരേന്ദ്ര മോഡി പ്രതിനിദാനം ചെയ്യുന്ന ആശയങ്ങള്‍ എത്ര പിന്തിരിപ്പുള്ളതും,വരണ്ടതുമാണ് എന്ന് തുറന്നു കാണിക്കാനും ഈ സമരം ഉപകരിച്ചു.

പക്ഷേ,ആ സമരം അതിന്റെ പേരു കൊണ്ട് തന്നെ ഒരുപാടു തെറ്റിദ്ധാരണകള്‍ക്ക് വഴി വെച്ചു എന്ന് പറയാതിരിക്കുക വയ്യ.ആ സമരത്തില്‍ പങ്കെടുക്കണം എങ്കില്‍ ചുംബിക്കാനുള്ള സ്വാതന്ത്ര്യമുള്ള ബന്ധം ഉള്ളവര്‍ക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ.കപട സദാചാരത്തിന്റെ മുഖം മൂടി വലിച്ച് കീറാന്‍ കിട്ടിയ സുവര്‍ണ്ണ അവസരം ‘വഴിവക്കിലെ രതിസ്വാതന്ത്ര്യത്തിനു’ വേണ്ടിയുള്ള സമരം എന്ന് തെറ്റിദ്ധരിക്കപ്പെട്ടു.പ്രണയവും രതിയുമൊക്കെ ഗൌരവത്തോടെ കാണേണ്ട വിഷയങ്ങളാണ്.സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയം.

ഡൌണ്‍ ടൌണ്‍ ഹോട്ടല്‍ വിഷയം ഉണ്ടായപ്പോള്‍ വേറെ പലരും പ്രതിഷേധിച്ചു.ചലച്ചിത്ര രംഗത്തെ പ്രമുഖരായ ആഷിക് അബു,ജോയ് മാത്യു തുടങ്ങിയവരൊക്കെ അക്കൂട്ടത്തില്‍ ഉണ്ട്.പക്ഷേ,അവര്‍ പ്രതിഷേധിച്ചപ്പോള്‍ സംഘപരിവാര്‍ ശക്തികളോ,സദാചാര പോലീസുകാരോ ഒന്നും മിണ്ടിയില്ല.കാരണം ആ പ്രതിഷേധം വിഷയ സംബന്ധിയായിരുന്നു.വ്യക്തമായ സന്ദേശം നല്‍കാന്‍ അവര്‍ക്ക് അതിലൂടെ കഴിഞ്ഞു.വിഷ്വല്‍ മീഡിയയും സോഷ്യല്‍ മീഡിയും ഒക്കെ ഇത്രക്ക് സജീവമായി നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ അല്‍പം കൂടി ശ്രദ്ധിച്ചിരുന്നു എങ്കില്‍ ഈ പ്രതിഷേധം കുറേക്കൂടി അര്‍ത്ഥപൂര്‍ണ്ണം ആകുമായിരുന്നു.

ചുംബനം എന്നത് പ്രണയത്തിന്റെ ഒരു ഘടകം മാത്രമാണ്.അല്ലെങ്കില്‍ നല്ല പ്രണയ ജോഡികള്‍ക്ക് മാത്രമെ സത്യസന്ധമായ പ്രണയചുബനം കൈമാറാന്‍ കഴിയു.കഴിഞ്ഞ ദിവസം മറൈന്‍ ഡ്രൈവ് വഴി യാത്ര ചെയ്തത സഹോദരീസഹോദരന്‍മാര്‍ പോലും വ്യഭിചരിക്കാന്‍ പോകുന്നു എന്ന പഴി കേട്ടു.കാരണം ചെന്ന പാടെ ചുംബിക്കുകയായിരുന്നല്ലോ.

സമരത്തില്‍ പങ്കെടുക്കാന്‍ ചെന്ന കൂട്ടത്തില്‍,തിരക്കുള്ള ബസിലെ തോണ്ടലുകാര്‍ മുതല്‍ ഉത്സവ പറമ്പിലെ കൈക്രിയക്കാരന്‍ വരെ ഉണ്ടായിരുന്നു.അത് പോലെയുള്ളവര്‍ വന്നാല്‍ കണ്ണില്‍കണ്ട പെണ്‍കുട്ടികളെ ഒക്കെ കയറി ചുംബിക്കാനുള്ള ഒരു അവസരമായി ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഉണ്ടായിരുന്നു.അങ്ങനെ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്നറിയില്ല.അങ്ങനെ സംഭവിച്ചിട്ടുണ്ട് എങ്കില്‍ തന്നെ പുറത്ത് പറയാന്‍ ആ സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ക്ക് കഴിയില്ല.

ഇങ്ങനെയുള്ള സമരം നടക്കുമ്പോള്‍ അത് സമൂഹത്തിന് നല്‍കുന്ന സന്ദേശം തന്നെയാണ് പ്രധാനം.അല്ലാതെ ചുംബിക്കാനും എതിര്‍ ലിംഗത്തില്‍ പെട്ടവരുടെ ദേഹത്ത് തൊടാനുള്ള അവസരവും അല്ല പ്രധാനം.’നൂറ് കണക്കിന് പ്രണയ ജോഡികള്‍ മറൈന്‍ ഡ്രൈവില്‍ സംഘടിച്ച് പ്രതിഷേധിക്കുന്നു’ എന്ന് പ്രഖ്യാപിച്ചിരുന്നു എങ്കില്‍ ഒരു യുവ മോര്‍ച്ചക്കാരനും ഒന്നും പറയില്ലായിരുന്നു.കാരണം അവരുടെ ഇടയില്‍തന്നെ പ്രണയിച്ച് വിവാഹം കഴിച്ചവര്‍ എത്രോയോ പേര്‍ ഉണ്ടാകും.ബി.ജെ.പി യുടെ സംസ്ഥാന സമിതിയില്‍ പോലും പ്രണയിച്ച് വിവാഹം കഴിച്ചവര്‍ കുറവല്ല.

പ്രണയം ഇന്നും കേരളത്തിലെ വീടുകളില്‍ അനുവദനീയമല്ല.അത് കൊണ്ട് തന്നെ ഏതെങ്കിലും ഡൌണ്‍ ടൌണിലും പാര്‍ക്കുകളിലും ഒക്കെ തന്നെയാണ് അവര്‍ സമാഗമകേന്ദ്രങ്ങളായി തിരഞ്ഞെടുക്കുന്നത്ത്തി. പക്ഷേ,’ചുംബന സമരം’ എന്ന കടന്ന പ്രഖ്യാപനം ഇതൊക്കെ വെളിച്ചത്ത് കൊണ്ട് വരുന്നതിന് തടസ്സമായി.

എങ്കിലും,പ്രണയം,സ്ത്രീ സ്വാതന്ത്ര്യം,കപട സദാചാരം ,ഇന്ത്യയുടെ വികസന മുഖമായ മോഡിയുടെ പാര്‍ട്ടിക്കാരുടെ കയ്യിലിരുപ്പ് തുടങ്ങിയ കാര്യങ്ങളില്‍ ഒരു ഗൌരവ പൂര്‍ണ്ണമായ ചര്‍ച്ചയ്ക്ക് ഡൌണ്‍ ടൌണും ചുംബന സമരവും വഴിവച്ചു എന്നത് നല്ല കാര്യം തന്നെയാണ്.

2 Responses to ചുംബന സമരം വിലയിരുത്തുമ്പോള്‍

  1. BIJU JOHN Reply

    November 5, 2014 at 1:02 PM

    Good Right up , keep it up

  2. Keralaan Reply

    November 5, 2014 at 8:28 PM

    Must Must Definitely Keep Emotions in private place, its not to showcase in public. Thats my view point.

Leave a Reply