728-pixel-x-90-2-learn
728-pixel-x-90
<< >>

ചുംബന സമരം: സംഘാടകര്‍ പരാജയപ്പെട്ടിടത്ത് പിന്തുണയുമായെത്തിയ പ്രണയ ജോഡികള്‍ ചുംബിച്ചു

കൊച്ചി:സംഘാടകരുടെ ചുംബന സമരം നടക്കാതിരുന്ന മറൈന്‍ഡ്രൈവില്‍ സമരത്തെ അനുകൂലിച്ചെത്തിയ പ്രണയജോഡികള്‍ ചുംബിച്ചു പ്രതിഷേധിച്ചു.സദാചാര പോലീസിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ എത്തിയ അമ്പതോളം പേരെ ക്രമസമാധാനം കണക്കിലെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു നീക്കി.പ്രതിഷേധക്കാര്‍ക്കെതിരെ യുവമോര്‍ച്ചയ്ക്കു പുറമെ ചില ന്യൂനപക്ഷ സംഘടനകളും പ്രകടനമായെത്തിയതോടെ വന്‍പോലീസ് സന്നാഹമെത്തി എല്ലാവരെയും വിരട്ടിയോടിച്ചു.എന്നാല്‍ ഈ അവസരം മുതലെടുത്ത് സദാചാരപ്പോലീസിങ്ങിനെതിരെ ശക്തമായി പ്രതികരിക്കുന്നു,ചുംബന സമരത്തെ പിന്തുണയ്ക്കുന്നു എന്ന ആഹ്വാനവുമായെത്തിയ ഒരു കൂട്ടം യുവതീ യുവാക്കളാണ് പരസ്പരം ചുംബിച്ചുകൊണ്ട് പ്രതിഷേധിച്ചത്.പത്ര,മാധ്യമ ക്യാമറകള്‍ ചുറ്റും അണിനിരന്നപ്പോള്‍ പരസ്യമായി ചുംബിച്ചായിരുന്നു ഇവരുടെ പ്രതിഷേധം.
വൈകട്ട് അഞ്ചരയോടെയാണ് മാധ്യമപ്പട പൊതിഞ്ഞു നില്‍ക്കവെ ലോ കോളജിലെ പ്രണയ ജോഡികള്‍ തമ്മില്‍ പരസ്പരം കവിളില്‍ ചുംബിച്ചുകൊണ്ട് പ്രതിഷേധം അറിയിച്ചത്.ഫേസ്ബുക്ക് കൂട്ടായ്മയാണ് ചുംബന സമരം ആഹ്വാനം ചെയ്തത്.എറണാകുളം ലോകോളജിന മുന്നിലെത്തുന്ന പ്രണയിതാക്കള്‍ സംഘംചേര്‍ന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള മറൈന്‍ ഡ്രൈവിലേക്ക് പ്രകടനമായെത്തി ചുംബനം നടത്താനാണിരുന്നത്. എന്നാല്‍ ഈ സമയം എറണാകുളം നഗരത്തിന്റെ ഹൃദയഭാഗമാകെ ഇവര്‍ക്കെതിരായ ചില പ്രതിഷേധക്കാരെയും പൊതുജനങ്ങളെയും കൊണ്ട് നറഞ്ഞിരുന്നു.സമരത്തിനെതിരെ യുവ മോര്‍ച്ച, എ ബി വി പി പ്രവര്‍ത്തകരും എസ് ഡി പി ഐ, യൂത്ത് ഫ്രണ്ട് തുടങ്ങിയ ന്യൂനപക്ഷ പ്രവര്‍ത്തകരുമാണ് രംഗത്തുണ്ടായിരുന്നത്.നഗരത്തില്‍ ഒരു വലിയ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ടുകൊണ്ട് വൈകീട്ട് 4.45 ഓടെ പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഈ സമയം പലയിടങ്ങളിലും കൂട്ടം കൂടി നിന്നവരെയും സമരത്തെ എതിര്‍ക്കാനെത്തിയവരെയും പോലീസ് വിരട്ടിയോടിച്ചു.സമരത്തിനെ എതിര്‍ത്ത സദാചാരവാദികളെക്കൊണ്ട് നിറഞ്ഞു നിന്ന മറൈന്‍ഡ്രൈവ് പോലീസ് ഒഴിപ്പിച്ചു.ഈ സമയം ചുംബന സമരക്കാരെ മാത്രം അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചും സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചുമെത്തിയ യുവതീയുവാക്കള്‍ സമരം ഏറ്റെടുത്ത് ചുംബനം നടത്തുകയായിരുന്നു.

INDIANEWS24.COM KOCHI

Leave a Reply