728-pixel-x-90-2-learn
728-pixel-x-90
<< >>

ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോര്‍ജിനെ മാറ്റണം: മുഖ്യനോട് മാണി

തിരുവനന്തപുരം: പി സി ജോര്‍ജിനെ സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ധനകാര്യമന്ത്രി കെ എം മാണി ആവശ്യപ്പെട്ടു.വ്യാഴാഴ്ച്ച നടന്ന കേരളകോണ്‍ഗ്രസ് എം എല്‍ എമാരുടെ യോഗത്തിന് ശേഷമാണ് മാണി ഇക്കാര്യം ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടത്.പാര്‍ട്ടി എം എല്‍ എമാരുടെ യോഗ തീരുമാനം അറിയിക്കുകയായിരുന്നുവെന്ന് മാണി പ്രതികരിച്ചു.

ജോര്‍ജിനെതിരെ നടപടിയില്ലെങ്കില്‍ പാര്‍ട്ടിയുടെ കെട്ടുറപ്പും വിശ്വാസ്യതയും നഷ്ടപ്പെടുമെന്ന് ഇന്ന് ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തില്‍ P C GEORGEഅഭിപ്രായമുയര്‍ന്നു.യോഗത്തിലേക്ക് കേരള കോണ്‍ഗ്രസം എം എല്‍ എകൂടിയായ പി സി ജോര്‍ജിനെ ക്ഷണിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.യോഗത്തില്‍ പങ്കെടുത്ത പി ജെ ജോസഫ് വിഭാഗം എം എല്‍ എമാര്‍ മൗനം പാലിച്ചതായാണ് അറിയുന്നത്.

INDIANEWS24 TVPM

Leave a Reply