728-pixel-x-90-2-learn
728-pixel-x-90
<< >>

ചീഫ് വിപ്പിനെ മാറ്റുന്ന കാര്യം: തീരുമാനം തിങ്കളാഴ്ച്ച

തിരുവനന്തപുരം:പി സി ജോര്‍ജിനെ സര്‍ക്കാരിന്റെ ചീഫ് വിപ്പ് പദവിയില്‍ നിന്നും നീക്കണമെന്ന കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ആവശ്യത്തില്‍ യു ഡി എഫ് തീരുമാനം തിങ്കളാഴ്ച്ച.വലിയ സംഭവ വികാസങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ഈ ആവശ്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അംഗീകരിക്കാനാണ് സാധ്യത.അന്തിമ തീരുമാനത്തിന് മുമ്പ് പി സി ജോര്‍ജുമായി മുഖ്യമന്ത്രി ഒരു തവണ കൂടി ചര്‍ച്ച നടത്തും.

യുഡിഎഫിനും കേരള കോണ്‍ഗ്രസ് നേതൃത്വത്തിനും തലവേദനയുണ്ടാക്കുന്ന പ്രസ്താവനകളും നടപടികളും നിരന്തരമായി ജോര്‍ജ് നടത്തുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ ചീഫ് വിപ്പ് പദത്തില്‍ നിന്നു മാറ്റാന്‍ മാണി ആവശ്യപ്പെട്ടത്.എന്നാല്‍ അതിനു തുനിഞ്ഞാല്‍ കടുത്ത നീക്കങ്ങള്‍ക്കു മുതിരുമെന്ന സൂചന ജോര്‍ജും നല്‍കി.കൂറുമാറ്റ നിരോധന നിയമം കര്‍ശനമായ സാഹചര്യത്തില്‍ ജോര്‍ജിന് സ്വന്തം നിലയ്ക്കു സര്‍ക്കാരിനും മുന്നണിക്കുമെതിരെ ഒരു നിലപാടു സ്വീകരിക്കുന്നതില്‍ പരിമിതിയുണ്ട്.

ജോര്‍ജ് മാറിയാല്‍ പുതിയ ചീഫ് വിപ്പിനെ കേരള കോണ്‍ഗ്രസ് നിര്‍ദേശിക്കും. സി.എഫ്. തോമസ്, തോമസ് ഉണ്ണിയാടന്‍, ഡോ. എന്‍. ജയരാജ് എന്നിവരാണു പരിഗണനയിലുള്ളത്.

INDIANEWS24 TVPM

Leave a Reply