jio 800x100
jio 800x100
728-pixel-x-90
<< >>

ചില ചിത്രങ്ങളും വീഡിയോയും ബ്ലോഗറില്‍ നിന്നും നീക്കം ചെയ്യും

ന്യൂയോര്‍ക്ക്:സെക്‌സുമായി ബന്ധപ്പെട്ട ഗൂഗിളിലെ ചിത്രങ്ങളും വീഡിയോകളും നിക്കം ച്ചെയ്യാന്‍ ഗൂഗിള്‍ തയ്യാറെടുക്കുന്നു.വരുന്ന മാര്‍ച്ച് 23 മുതലാകും ഗൂഗിള്‍ തങ്ങളുടെ പുതിയ ശുദ്ധീകരണത്തിന് ഒരുങ്ങുന്നത്.

നിലവിലെ ബ്ലോഗുകളിലുള്ള നഗ്നത പ്രദര്‍ശിപ്പിക്കുന്ന വീഡിയോകളെയും ചിത്രങ്ങളെയും ഈ ശുദ്ധീകരണം ബാധിച്ചേക്കില്ല.എന്നാല്‍ ഇവ പൂര്‍ണമായും സ്വകാര്യത കൈവരിക്കപ്പെടും.ഇതോടെ ഇവ പോസ്റ്റ് ചെയ്തവരുടെ അക്കൗണ്ടിലൂടെയല്ലാതെ മറ്റാര്‍ക്കും കാണുവാന്‍ സാധിക്കില്ല.അതേസമയം ഇവ പരസ്യപ്പെടുത്താന്‍ താല്‍പര്യമുള്ളവര്‍ തങ്ങളുടെ ഫയലുകള്‍ എക്‌സ് എം എല്‍ ആയി എക്‌സ്‌പോര്‍ട്ട് ചെയ്തു വയ്ക്കുവാന്‍ ആവശ്യപ്പെടുന്നു.

കല, വിദ്യാഭ്യാസ, ശാസ്ത്ര സംബന്ധമായ വിശദീകരണങ്ങള്‍ക്ക് ആവശ്യമായ നഗ്നതാ രംഗങ്ങളും ചിത്രങ്ങളും ബ്ലോഗുകളില്‍ നിന്നും നീക്കം ചെയ്യില്ലെന്നും ഗൂഗിള്‍ അറിയിച്ചു.അത്തരത്തിലുള്ളവയ്ക്ക്് ആവശ്യമായ സെറ്റിങ്ങ് മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയെന്ന് ഗൂഗിള്‍ പറയുന്നു.

INDIANEWS24 TECHNOLOGY DESK

Leave a Reply