728-pixel-x-90-2-learn
728-pixel-x-90
<< >>

ചിയേര്‍സ്, ഒണ്ടാരിയോയിലെ ബാറിലും റെസ്റ്റോറന്റിലും ബിയറിന് വില കുറയും

 

ഒണ്ടാരിയോ: ബിയര്‍ ഇഷ്ടപെടുന്ന ഒണ്ടാരിയോ നിവാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ബ്രിക്ക് ബ്രൂവിംഗ് കമ്പനിയുടെ ബിയറുകള്‍ക്ക് ഇനി ബാറിലും റെസ്റ്റോറന്റിലും വില കുറയും. വാട്ടര്‍ലൂ ബിയറുകള്‍ക്ക് റെസ്റ്റോറന്റ് ഉടമകള്‍ നല്‍കുന്ന വിലയില്‍ 30 ശതമാനം കുറവ് വരുത്താന്‍ ബ്രിക്ക് ബ്രൂവിംഗ് കമ്പനിയും റെസ്റ്റോറന്റ് കാനഡയും ധാരണയിലെത്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ വിലക്കുറവ് പ്രാബല്യത്തില്‍ വരും. എന്നാല്‍, ലേകെര്‍ പോലെയുള്ള കമ്പനിയുടെ പ്രിമിയം ഇനങ്ങള്‍ക്ക് ഈ കുറവ് ഉണ്ടാകില്ല. മറ്റ് കമ്പനികളുടെ ബിയര്‍ വിലയും പഴയതുപോലെ തുടരും.

24 കാനിന്റെ വാട്ടര്‍ലൂ ക്രാഫ്റ്റ് ബിയറിന് ഇനി റെസ്റ്റോറന്റുകള്‍ 49.95 ഡോളര്‍ നല്‍കിയാല്‍ മതി. നേരത്തെ ഇത് 65 ഡോളര്‍ ആയിരുന്നു. ബിയര്‍ സ്റ്റോറില്‍ സാധാരണ ഉപഭോക്താവ് വാങ്ങുന്ന അതേ വിലയ്ക്ക് റെസ്റ്റോറന്റ് ഉടമകള്‍ക്കും ഇനി ബ്രിക്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ബിയറുകള്‍ വാങ്ങാമെന്നു അര്‍ഥം.

ബ്രിക്ക് വില കുറച്ചതോടെ മറ്റ് കമ്പനികളും ഈ മാര്‍ഗം പിന്തുടരാന്‍ നിര്‍ബന്ധിതരായേക്കും.

Leave a Reply