jio 800x100
jio 800x100
728-pixel-x-90
<< >>

ചിയാന്‍ വിക്രമും കെ മധുവും ഒന്നിക്കുന്നു

മൗനം സമ്മതത്തിലൂടെ തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയനായ സംവിധായകനാണ് കെ. മധു. വ്യത്യസ്തമായ കുറ്റാന്വേഷണ കഥയിൽ അമലയും മമ്മൂട്ടിയുമായിരുന്നു നായികാനായകന്മാർ. നീണ്ട കാൽ നൂറ്റാണ്ടത്തെ ഇടവേളയു ശേഷം കെ. മധു വീണ്ടും തമിഴ് സിനിമയെടുക്കുന്നു. നായകൻ: വിക്രം.

ഷങ്കറിന്റ ഐ പൂർത്തിയായലുടൻ വിക്രം മധുവിന്റെ പ്രോജക്ടിൽ ജോയിൻ ചെയ്യും. ജൂലായിലാണ് ഷൂട്ടിംഗ് ആരംഭിക്കുക. ചിത്രത്തിൽ ആര്യയും ഒരു പ്രധാന Mounam_Sammadhamവേഷത്തിലെത്തുന്നു. 1986ൽ പുറത്തിറങ്ങിയ തലൈപ്പ് സെയ്തികൾ ആയിരുന്നു മധുവിന്റെ ആദ്യ തമിഴ് പ്രോജക്ട്. കെ. മധുവിന്റെ പ്രിയ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി തന്നെയാണ് മൗനം സമ്മതത്തിനും തിരക്കഥ ഒരുക്കിയത്. ചിത്രത്തിന്റെ മറ്റു ജോലികൾ പുരോഗമിക്കുന്നു.

ASHA M INDIANEWS24

Leave a Reply