jio 800x100
jio 800x100
728-pixel-x-90
<< >>

ചിമ്പു- നയൻസ് വീണ്ടും ഒന്നിക്കുന്നു

വല്ലവൻ എന്ന ഒറ്റ ചിത്രത്തിലൂടെ പൂവിട്ട് കൊഴിഞ്ഞ പ്രണയം വീണ്ടും തളിർക്കുമോ എന്ന അന്വേഷണത്തിലാണ് പാപ്പരാസികൾ. കാരണം എന്തെന്നല്ലേ? പഴയ കാമുകീകാമുകന്മാരായിരുന്ന നയൻതാരയും ചിലമ്പരശനും പാണ്ഡിരാജിന്റെ പുതിയ പടത്തിലൂടെ വീണ്ടും ഒന്നിക്കുന്നു. വല്ലവനിലൂടെ ഉണ്ടാക്കിയെ‌ടുത്ത കെമിസ്ട്രി പുതിയ ചിത്രത്തിലും വർക്കൗട്ടാകുമോയെന്ന ചിന്തയിലാണ് അണിയറ പ്രവർത്തകർ. സംവിധായകൻ തന്നെയാണ് ചിമ്പുവും നയൻസും തന്‍റെ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്ന വിവരം പുറത്തറിയിച്ചത്. പ്രഭുദേവയുമായുള്ള പ്രണയപരാജയത്താൽ നയൻതാരയും ഹൻസികയുമായി വിവാഹം വരെ എത്തി മുട‌ങ്ങിയ ബന്ധത്തിന്റെ പേരിൽ ചിലമ്പരശനും തകർന്നിരിക്കുന്ന അവസ്ഥയിലാണ് ഇരുവരും വീണ്ടും ഒന്നിച്ചഭിനയിക്കുന്നത്. ഇത് പുതിയ ഗോസിപ്പുകൾക്ക് വഴിവയ്ക്കുമോയെന്ന് കാത്തിരുന്ന് കാണാം.

ASH INDIANEWS24

Leave a Reply