728-pixel-x-90-2-learn
728-pixel-x-90
<< >>

ചീഫ്‌ സെക്രട്ടറിക്കെതിരായ പരാതി ഇന്ന് വിജിലന്‍സ് കോടതിയില്‍

തിരുവനന്തപുരം:ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിനെതിരായ ഹര്‍ജി തിങ്കളാഴ്ച്ച വിജിലന്‍സ് കോടതി പരിഗണിക്കും.ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണ ശുപാര്‍ശകള്‍ ചീഫ് സെക്രട്ടറി പൂഴ്ത്തുന്നു എന്നാണ് പരാതി.തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുക.

അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ ഫയലും ചീഫ് സെക്രട്ടറിക്ക് അയച്ച വിജിലന്‍സ് അന്വേഷണ ശുപാര്‍ശ കത്തുകളും വിജിലന്‍സ് കഴിഞ്ഞ തവണ ഹാജരാക്കിയിരുന്നു. കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കുന്നത് എന്തെന്ന് കോടതി വിമര്‍ശിച്ചിരുന്നു.

INDIANEWS24.COM T V P M

Leave a Reply