728-pixel-x-90-2-learn
728-pixel-x-90
<< >>

ചിന്നമ്മ കൊച്ചുമ്മന്‍റെ സംസ്കാരം ബുധനാഴ്ച

മാര്‍ക്കം: വെള്ളിയാഴ്ച നിര്യാതയായ പത്തനംതിട്ട എളന്തൂര്‍ മേപ്പുറത്ത് വീട്ടില്‍ ചിന്നമ്മ കൊച്ചുമ്മന്‍റെ സംസ്കാരം ബുധനാഴ്ച [ജൂണ്‍ 18] കാനഡയിലെ റിച്ച്മണ്ട് ഹില്ലിലെ എല്‍ഗിന്‍ മില്‍സ് സെമിത്തേരിയില്‍ നടക്കും. ചൊവ്വാഴ്ച [ജൂണ്‍ 17] വൈകിട്ട് 6 മുതല്‍ 9 വരെ മാര്‍ക്കം ചാപ്പല്‍ റിഡ്ജ് ഫ്യൂണറല്‍ ഹോമില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ബുധനാഴ്ച രാവിലെ 9ന് ശവസംസ്കാര ശുശ്രൂഷ നടക്കും.

ടൊറന്റോയിലെ കനേഡിയന്‍ മാര്‍ത്തോമ പള്ളി ഇടവകാംഗമായിരുന്നു പരേത. ഭര്‍ത്താവ് പരേതനായ കെ ഒ കൊച്ചുമ്മന്‍. മകള്‍: എലിസബത്ത്‌ തോമസ്‌, മരുമകന്‍: ബൈജു തോമസ്‌. ചെറുമകന്‍: എവറസ്റ്റ് തോമസ്‌, സഹോദരി: സാമുവല്‍ പപ്പി.

ഫ്യൂണറല്‍ ഹോം മേല്‍വിലാസം: ചാപ്പല്‍ റിഡ്ജ് ഫ്യൂണറല്‍ ഹോം, 8911 വുഡ്ബൈന്‍ അവന്യൂ, മാര്‍ക്കം. [Chapel Ridge Funeral Home
8911 Woodbine Ave, Markham]

സെമിത്തേരി: എല്‍ഗിന്‍ മില്‍സ് സെമിത്തേരി, 1591 എല്‍ഗിന്‍ മില്‍സ് ഈസ്റ്റ്, റിച്ച്മണ്ട് ഹില്‍ [Elgin Mills Cemetery, 1591 Elgin Mills E, Richmond Hill].

Leave a Reply