728-pixel-x-90-2-learn
728-pixel-x-90
<< >>

ചിത്രാഞ്ജലിയിൽ പ്രിവ്യൂ തിയേറ്റര്‍, ഡബ്ബിംഗ് സ്യൂട്ട് ഉദ്ഘാടനം 29 ന്

തിരുവനന്തപുരം:ചലച്ചിത്ര വികസന കോർപറേഷന്റെ തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നിർമിച്ച പ്രിവ്യൂ തീയറ്റർ, ഡബ്ബിംഗ് സ്യൂട്ട് എന്നിവയുടെ ഉദ്ഘാടനം മേയ് 29ന് സാംസ്‌കാരികമന്ത്രി എ.കെ. ബാലൻ നിർവഹിക്കും. വൈകിട്ട് അഞ്ചിന് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടക്കുന്ന ചടങ്ങിൽ ഒ.രാജഗോപാൽ എം.എൽ.എ അധ്യക്ഷത വഹിക്കും.
ചിത്രാഞ്ജലിയിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി സിനിമ നിർമിച്ച് കേന്ദ്രസംസ്ഥാന അവാർഡുകൾ നേടിയ ചലച്ചിത്രപ്രതിഭകളെ ചടങ്ങിൽ ആദരിക്കും. കെ.എസ്.എഫ്.ഡി.സി ജീവനക്കാർക്ക് ഏർപ്പെടുത്തിയ ചികിത്‌സാ ഇൻഷ്വറൻസ് കാർഡ് വിതരണവും മന്ത്രി നിർവഹിക്കും.
മേയർ വി.കെ. പ്രശാന്ത്, അടൂർ ഗോപാലകൃഷ്ണൻ, മധു, നെടുമുടി വേണു, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ പി. ശ്രീകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
chithranjali preview chithranjali chitranjali-studioജിതേഷ് ദാമോദര്‍ INDIANEWS 24 TVM DESK

Leave a Reply