728-pixel-x-90-2-learn
728-pixel-x-90
<< >>

ചിക്കാഗോയില്‍ മിനിമം വേതനം വര്‍ദ്ധിപ്പിച്ചു

ചിക്കാഗോ:അമേരിക്കയിലെ ചിക്കാഗോ നഗരത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മിനിമം വേതനം ഗണ്യമായി വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള നിയമത്തിന് ഷിക്കാഗോ സിറ്റി കൗണ്‍സില്‍ അംഗീകാരം നല്‍കി.നിലവിലെ മണിക്കൂറിന് 8.25 ഡോളര്‍ വേതനം എന്നത് ഘട്ടംഘട്ടമായി മണിക്കൂറിന് 13 ഡോളറായി ഉയര്‍ത്താനാണ് പദ്ധതി.

പദ്ധതിയുടെ ആദ്യ പടിയായി അടുത്ത ജൂലൈ ഒന്നുമുതല്‍ മണിക്കൂറിന് 10 ഡോളറായി ഉയര്‍ത്തപ്പെടുന്ന മിനിമം വേതനം ഓരോ വര്‍ഷവും ഉയര്‍ന്ന് 2019ല്‍ 13 ഡോളര്‍ എന്ന നിരക്കില്‍ എത്തും.

മേയര്‍ റാം എമ്മാനുവേലിന്റെ ഉറച്ച നിലപാടാണ് വേണ്ടത്ര എതിര്‍പ്പ് കൂടാതെ മിനിമം വേതന വര്‍ദ്ധനവ് സിറ്റി കൗണ്‍സിലില്‍ പാസാക്കുവാന്‍ കഴിഞ്ഞത്.സിറ്റി കൗണ്‍സിലില്‍ ബഹുഭൂരിപക്ഷം അംഗങ്ങളും മിനിമം വേതനം വര്‍ദ്ധിപ്പിക്കുന്നതിന് അനുകൂലമായിട്ടാണ് വോട്ട് നല്‍കി.ഫെഡറല്‍ മിനിമം വേതനം മണിക്കൂറിന് 7.50 ഡോളറും, ഇല്ലിനോയിയില്‍ 8.25 ഡോളറുമാണ് നിലവില്‍. തൊഴിലാളി സംഘടനകളും പൊതുസമൂഹവും മിനിമം വേതനം വര്‍ദ്ധിപ്പിച്ച നടപടിയെ പൊതുവെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും, റെസേക്കറ്റാറന്റ് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഈ വര്‍ധനവ് അപര്യാപ്തമാണെന്നും, വര്‍ദ്ധിച്ച ജീവിത ചെലവിന്റെ അടിസക്കഥാനത്തില്‍ മിനിമം വേതനം 15 ഡോളറായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടു.

അതേസമയം ചെറുകിട വ്യവസായ സക്കഥാപനങ്ങളും,റീട്ടെയില്‍ സേക്കറ്റാര്‍ ഉടമകളും മിനിമം വേതന വര്‍ധനവിനെതിരേ രംഗത്തുവന്നിട്ടുണ്ട്.സിറ്റി കൗണ്‍സിലുകള്‍ക്ക് മിനിമം വേതനം വര്‍ദ്ധിപ്പിക്കുവാന്‍ അധികാരമില്ലെന്നും അതിന് സംസ്ഥാന തലത്തില്‍ മാത്രമേ സാധ്യമാകുകയുള്ളുവെന്നും അഭിപ്രായപ്പെട്ട അവര്‍ സിറ്റി കൗണ്‍സില്‍ ഉത്തരവ് കോടതിവഴി റദ്ദാക്കാനുള്ള സാധ്യത തേടുകയാണ്.എന്നാല്‍ സംസ്ഥാനതലത്തില്‍ നവംബര്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ ഹിതപരിശോധനയില്‍ ഷിക്കാഗോയിലെ 80 ശതമാനം വോട്ടര്‍മാരും, സംസക്കഥാനത്തൊട്ടാകെ 67 ശതമാനം വോട്ടര്‍മാരും മിനിമം വേതനം വര്‍ദ്ധനവിന് അനുകൂലമായാണ് വോട്ട് ചെയ്തിരുന്നു.

INDIANEWS24 CHICAGO

Leave a Reply