jio 800x100
jio 800x100
728-pixel-x-90
<< >>

ചികിത്സ കിട്ടാതെ മകന്‍ മരിച്ചു: രക്ഷിതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

ന്യൂയോര്‍ക്ക്‌: ന്യൂമോണിയ ബാധിച്ച് ഏഴ് വയസുകാരനായ മകന്‍ മരിച്ച സംഭവത്തില്‍ അമേരിക്കന്‍ ദമ്പതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്. കുട്ടിയെ ചികിത്സയ്ക്ക് വിധേയനാക്കാതെ പ്രാര്‍ത്ഥനയിലൂടെ രോഗം മാറ്റാന്‍ ശ്രമിച്ചതാണ് ദമ്പതികളെ കുഴപ്പത്തില്‍ ചാടിച്ചത്. ഇവരുടെ ആദ്യ മകനും ഇതേപോലെതന്നെ മരിച്ചുപോയിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായം സ്വീകരിക്കുന്നത് തെറ്റെന്ന് വിശ്വസിക്കുന്ന ഒരു ക്രിസ്തീയ മതവിഭാഗത്തില്‍ പെട്ടവരാണ് ഈ ദമ്പതികള്‍.
ഫിലദല്‍ഫിയ നിവാസികളായ ഹെര്‍ബെര്‍ട്ട്- കാതറീന്‍ ദമ്പതികളാണ് കേസില്‍ കുടുങ്ങിയത്. ദൈവത്തിന്‍റെ രോഗശാന്തിയിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നാണ് ഹെര്‍ബെര്‍ട്ട് പോലീസ് അന്വേഷണത്തിനിടെ പറഞ്ഞത്. ദൈവം നല്‍കിയ രക്തമാണ് ഞങ്ങളുടെ സിരകളില്‍ ഓടുന്നത്. ചെകുത്താനുമായുള്ള പോരില്‍ അവന്‍ വീണുപോയി-മകന്‍റെ മരണത്തെക്കുറിച്ച് അയാള്‍ പറഞ്ഞു.
ഇത്രമേല്‍ അന്ധവിശ്വസക്കാരനായ ഒരാളെ ജയില്‍ശിക്ഷ കൊണ്ട് മാറ്റിയെടുക്കാനാകില്ലെന്ന് ഇത്തരം വിഷയങ്ങളില്‍ പഠനം നടത്തുന്ന സര്‍വകലാശാലാ ലക്ചറര്‍ ഷോണ്‍ ഫ്രാന്‍സിസ് പീറ്റര്‍ പറഞ്ഞു.

Leave a Reply