728-pixel-x-90-2-learn
728-pixel-x-90
<< >>

ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി അമേരിക്കയില്‍ മലയാളിസമൂഹത്തോട് സംസാരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ചികിത്സയ്ക്കുശേഷം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി പൊതുരംഗത്തെത്തി. അമേരിക്കയിലെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ചടങ്ങില്‍ പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ആഗോള സാലറി ചലഞ്ചിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ മൂന്നിനാണ് ചികിത്സയ്ക്കായി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയത്. മയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സ തേടിയത്.

കേരളത്തിന്റെ അതിജീവനത്തിന് ഏവരും സഹകരിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളുടെ വകയായി 150 കോടി രൂപ പ്രതീക്ഷിക്കുന്നതായി അറിയിച്ചു. തുക എവിടെ നിന്നെല്ലാം കണ്ടെത്തണമെന്ന് മലയാളി കൂട്ടായ്മക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അമേരിക്കന്‍ മലയാളികള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയ്യാറാകണമെന്നും ഏതെങ്കിലും പുനര്‍നിര്‍മാണ പദ്ധതികള്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.

രാജ്യാന്തര തലത്തില്‍ പണം സമാഹരിക്കുന്നതിനായി മൂന്ന് മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് അറിയിച്ച മുഖ്യമന്ത്രി സഹായധനം ശേഖരിക്കുന്നതിനായി ധനമന്ത്രി തോമസ് ഐസക്കിനെ അമേരിക്കയിലേക്ക് അയക്കുമെന്നും പറഞ്ഞു.

INDIANEWS24.COM Newyork

Leave a Reply