728-pixel-x-90-2-learn
728-pixel-x-90
<< >>

ചാവേര്‍ ബോംബ് ഭീഷണിയുണ്ടായിരുന്ന വിമാനങ്ങള്‍ സുരക്ഷിതമായെത്തി

കൊച്ചി:ചാവേര്‍ ബോംബാക്രമണ ഭീഷണിയുണ്ടായിരുന്ന എയര്‍ ഇന്ത്യ വിമാനം കൊച്ചിയിലെത്തി.അഹമ്മദാബാദില്‍ നിന്നും പുറപ്പെട്ട് മുംബൈ വഴി ശനിയാഴ്ച്ച രാവിലെ ഏഴരയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങുകയായിരുന്നു.

രണ്ട് വിമാനങ്ങള്‍ക്കാണ് ഭീഷണിയുണ്ടായിരുന്നത്.ഇതില്‍ ഒന്ന് നേരത്തെ തന്നെ നെടുമ്പാശേരിയിലെത്തിയിരുന്നു.ഐ എസ് ഭീകരരെന്ന് സംശയിക്കുന്നവരില്‍ നിന്നും വ്യാഴാഴ്ച്ചയാണ് ചാവേര്‍ ആക്രമണ ഭീഷണിയുണ്ടായത്.വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രി അഹമ്മദാബാദില്‍ നിന്നും പുറപ്പെട്ട് മുംബൈയിലെത്തി ശനിയാഴ്ച്ച പുലര്‍ച്ചെ കൊച്ചിയിലേക്ക് തിരിക്കുന്ന എയര്‍ ഇന്ത്യ വിമാനത്തിനായിരുന്നു ഭീഷണി.

ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി(ബി സി എ എസ്)യുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് മൂന്ന് വിമാനത്താവളങ്ങളിലും ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നു.മുംബൈയില്‍ ഹൈജാക്കിങ് വിരുദ്ധ യൂണിറ്റ് ഉള്‍പ്പെടെയുള്ള സംഘം നിലയുറപ്പിച്ചിരുന്നു.എന്നാല്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സിഐഎസ്എഫും സുരക്ഷാ സൈനികരും യോഗം ചേര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് അറിയിച്ചു.ഇതിനു പുറമെ ദേശീയ സുരക്ഷാ ഗാര്‍ഡുകളെ എല്ലാ വിമാനത്താവളങ്ങളിലും വിന്യസിച്ചിട്ടുള്ളതായും അറിയിച്ചു.

INDIANEWS24.COM KOCHI

Leave a Reply