728-pixel-x-90-2-learn
728-pixel-x-90
<< >>

ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധപദവിയിലേക്ക്

വത്തിക്കാന്‍: ചാവറ എല്യാസച്ചനും എവുപ്രാസ്യമ്മയും വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു. ഇവരുടെ അദ്ഭുതപ്രവര്‍ത്തികള്‍ക്ക് മാര്‍പാപ്പ അംഗീകാരം നല്‍കിയതായി വത്തിക്കാന്‍ അറിയിച്ചു. ചടങ്ങ് ഒക്ടോബറില്‍ നടക്കും.

ആലപ്പുഴകൈനകരി സ്വദേശിയാണ് ചാവയച്ചന്‍. 1805 ഫെബ്രുവരി 10ന് ജനിച്ച ചാവറയച്ചന്‍ 1829 നവംബര്‍ രണ്ടിന് അര്‍ത്തുങ്കല്‍ പള്ളിയില്‍ വച്ച് വൈദികനായി പട്ടംസ്വീകരിച്ചു. ക്രിസ്തീയസമുദായത്തിനും കേരളത്തിന്‍റെ സാംസ്‌കാരിക രംഗത്തിനും ഒട്ടേറെ സംഭാവനകള്‍ ചെയ്തു. 1871 ജനുവരി മൂന്നിനായിരുന്നു അന്ത്യം. 1986ല്‍ ചാവറയച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

1877 ഒക്ടോബര്‍ 17ന് കാട്ടൂരിലാണ് എവുപ്രാസ്യമ്മ ജനിച്ചത്‌. 1952 അഗസ്റ്റ് 29ന് നിര്യാതയായി. 2006ല്‍ വാഴ്ത്തപ്പെട്ടവളായി നാമകരണം ചെയ്തു.

One Response to ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധപദവിയിലേക്ക്

  1. Sebastian Vattamattam Reply

    April 3, 2014 at 9:16 PM

    ഓരോ വിസുധനെയും പ്രഖ്യാപിക്കൊമ്പോൾ നൂറുകണക്കിന് തിരുശേഷിപ്പ് കേന്ദ്രങ്ങളാണ് തുറക്കപ്പെടുന്നത്. അവയിലൂടെ ശുധാല്മാക്കലായ സാധാരണ മനുഷ്യരുടെ പണം പള്ളികളിലേക്ക്‌ ഒഴുകുകയും ചെയ്യുന്നു.

Leave a Reply