728-pixel-x-90-2-learn
728-pixel-x-90
<< >>

ചാവക്കാട്‌ എത്തിയ മീന്‍പിടുത്ത ബോട്ട് നിറയെ കടുംചുവപ്പ് ചെമ്മീന്‍

തൃശ്ശൂര്‍: മത്സ്യബന്ധനത്തിന് പോയി ആഴ്ച്ചകള്‍ക്കു ശേഷം തിരികെയെത്തിയ ബോട്ട്‌ തീരത്തണഞ്ഞപ്പോള്‍ അതില്‍ നിറയെ കടുംചുവപ്പ് നിറത്തിലുള്ള ചെമ്മീന്‍. തൃശ്ശൂരില്‍ ചാവക്കാട്ടെ മുനക്കകടവ് തീരത്താണ് അപൂര്‍വ്വ ഇനം ചെമ്മീനുമായി മത്സ്യത്തൊഴിലാളികളെത്തിയത്. തക്കാളി പുല്ലന്‍ ചെമ്മീന്‍ എന്ന്‌ പറയുന്ന ഈ അപൂര്‍വ്വയിനം ചെമ്മീന്‍ നാട്ടുകാരും ടൂറിസ്റ്റുകളുമടക്കമുള്ളവര്‍ക്ക് കാഴ്ച്ച വിരുന്നായി മാറി.

ഇന്ത്യന്‍ തീരത്ത് അപൂര്‍വ്വമായി കാണുന്ന തക്കാളി പുല്ലന്‍ ചെമ്മീന്‍ ബേപ്പൂരില്‍ നിന്ന് 60 നോട്ടിക്കല്‍ മൈല്‍ ഉള്‍ക്കടലില്‍ നിന്നാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചത്. കുളച്ചല്‍ സ്വദേശിയായ ഡെന്‍സ്റ്റന്റെ ബോട്ടിലെ തൊഴിലാളികളാണ് അപൂര്‍വ്വ ഇനം ചെമ്മീന്‍ കൊണ്ടുവന്നത്. ചെമ്മീന്റെ ഡിമാന്റ് കാരണം കടലില്‍ വച്ചു തന്നെ കച്ചവടം ഉറച്ചു. തുടര്‍ന്ന് മുനക്കകടവ് ഹാര്‍ബറില്‍ എത്തിക്കുകയായിരുന്നു.

മറ്റ് ചെമ്മീന്‍ ഇനങ്ങളില്‍നിന്ന് വ്യത്യസ്തമായി കടുംചുവപ്പുനിറമുള്ള തക്കാളി പുല്ലന്‍ ചെമ്മീന്‍ ലഭിക്കണമെങ്കില്‍ ആഴക്കടലില്‍ പോകേണ്ടതുണ്ടെന്നാണ് പറയുന്നത്. അപൂര്‍വ കാഴ്ചയുമായി തക്കാളി പുല്ലന്‍ ചെമ്മീന്‍ എത്തിയതറിഞ്ഞ് ഹാര്‍ബറില്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ തടിച്ചുകൂടി. അടുത്തകാലത്തൊന്നും ഇത്തരത്തില്‍ കടുംചുവപ്പ് നിറത്തിലുള്ള ചെമ്മീന്‍ എത്തിയിട്ടില്ലെന്ന് പരിസരവാസികളും മത്സ്യതൊഴിലാളികളും സാക്ഷ്യപ്പെടുത്തുന്നു.

INDIANEWS24.COM TSR

Leave a Reply